Saturday, April 20, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 25| ഞായർ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 25| ഞായർ ✍അർച്ചന കൃഷ്ണൻ

“പ്രകടമാക്കാനാകാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ ഉപയോഗശൂന്യമാണ്”

മാധവിക്കുട്ടി

സ്നേഹമെന്ന മൂന്നക്ഷരം മറ്റെന്തിനേക്കാളും വ്യർത്ഥാതമാണ്, കാരണം ഒരാളെ അങ്ങേയറ്റം സന്തോഷിപ്പിക്കാനും പിന്നെ അതിനേക്കാൾ കൂടുതൽ സങ്കടപ്പെടുത്താനും സ്നേഹത്തിനു കഴിയും.ജീവിതത്തിൽ സ്വന്തം കുറ്റം കൊണ്ടല്ലാതെ തോറ്റു പോകുന്ന രണ്ടു സാഹചര്യങ്ങളാണ് നിർഭാഗ്യവും, ചതിയും
കിട്ടില്ലെന്നറിഞ്ഞിട്ടും കിട്ടാത്ത സ്നേഹത്തിനു പിന്നാലെ ഒരു കോമാളിയെപ്പോലെ കിട്ടില്ലെന്ന യാഥാർഥ്യം മനസ്സിലാക്കാതെ ഓടിക്കൊണ്ടിരിക്കും.

മോഹന വാഗ്ദാനങ്ങൾ നല്കി നിലനിൽക്കുന്ന അഥവാ ജീവിച്ചുപോരുന്ന സാഹചര്യങ്ങളിൽ നിന്ന് അടർത്തിമാറ്റി നിർബന്ധപൂർവ്വം കൂടെ നിർത്താമെന്ന് മോഹിപ്പിച്ചു ജീവിതം ബലി നൽകിയവരുണ്ട്. സ്നേഹം സ്വാർത്ഥ മനോഭാവത്തിലേയ്ക്ക് വഴി മാറുമ്പോളാണ് പലരുടെയും ജീവിതം ഹോമിക്കപ്പെടുന്നത്.
പ്രിയരേ തിരിച്ചു കുട്ടില്ലെന്നുറപ്പോടെ സ്നേഹിക്കാം അതിനാണ് കൂടുതൽ തിളക്കം.

സ്നേഹത്തോടെ ശുഭദിനാശംസകൾ…

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments