Sunday, June 23, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 19 | ഞായർ ✍ അർച്ചന...

🌺 ശുഭദിനം 🌺– 2024 | മെയ് 19 | ഞായർ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“സത്യത്തിന്റെ സത്ത വൈവിധ്യത്തിന്റെ ഏകതയാണ്”

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

ഒരു വ്യക്തിയുടെ പെരുമാറ്റമോ, സൗന്ദര്യമോ കണ്ടു അവരനുഭവിക്കുന്ന ജീവിതസാഹചര്യം ആർക്കും മനസ്സിലാവില്ല. ഒരാൾ നേരിടുന്ന വെല്ലുവിളികളാണ് അവരുടെ ജീവിത പാതയിലെ വിജയത്തിനാധരം.

കാഴ്ചപ്പാടുകൾ വിശാലമാക്കുക. പനിനീർപ്പൂവിന് പിറകിലെ മുള്ളുകൾ കണ്ട് നിങ്ങൾക്ക് സങ്കടം പറയാം. അല്ലെങ്കിൽ മുള്ളുകൾക്ക് മീതെയുള്ള മനോഹരിയായ പനിനീർപ്പൂ കണ്ട് നിങ്ങൾക്ക് ആനന്ദിക്കാം. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്. വേദനയും ആനന്ദവും ഒരേ സ്ഥലത്താണിരിക്കുന്നത്. നമ്മുടെ സമീപനം പോലെയാണത് നമുക്ക് ലഭിക്കുന്നത്. ഈ സത്യം മനസ്സിലാക്കുന്നവരുടെ ജീവിതത്തിൻ്റെ ആനന്ദപൂർണ്ണമായ ഒഴുക്കിനെ തടയാൻ ഒരു പ്രതിസന്ധിക്കുമാവില്ല.

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments