Wednesday, April 24, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 24| ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 24| ശനി ✍അർച്ചന കൃഷ്ണൻ

“ആര് ചവിട്ടി താഴ്ത്തിയാലും അഴലിൽ
പാതാളത്തിലൊളിക്കുമേതോ
പൂർവ്വം സ്മരണയിലാഹ്ലാദത്തിൽ
ലോകത്തെത്തും ഹൃദയം
പാവം മാനവ ഹൃദയം”

സുഗതകുമാരി

ഈ ഭൂമിയിൽ നമ്മളായിരിക്കുമ്പോൾ ഓരോ നിമിഷവും ജീവൻ നിലനിൽക്കുന്നതിനായിട്ട് നന്ദിയുള്ളവരാകണം. ആശ്രയമില്ലാതെ വീണു കിടക്കുന്നവരെ ആഴങ്ങളിലേയ്ക്ക് ചവിട്ടി താഴ്ത്തുവാനെളുപ്പമാണ്, എന്നാൽ അവരെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ ഹൃദയത്തിൽ നന്മയുള്ളവർക്കേ സാധിക്കുകയുള്ളൂ.

ഓരോ ദിവസവും ഉണ്ണുന്ന ആഹാരത്തിന്റെ മേന്മയോ, ഉടുക്കുന്ന വസ്ത്രത്തിന്റെ വിലയോ, ഉറങ്ങുന്ന വീടിന്റ വലുപ്പമോ അല്ല ഒരാളുടെ വ്യക്തിത്വം. ഇല്ലായ്മയിലും സഹജീവി കാരുണ്യവും, സമാധാനവും, സന്തോഷവുമുണ്ടോ അവിടെയാണ് യഥാർത്ഥ ജീവിതവിജയം.

ഏറ്റവും മോശം അവസ്ഥയിലൂടെ നമ്മൾ കടന്നുപോകുമ്പോഴാണ് കഴിഞ്ഞുപോയ നല്ല നിമിഷങ്ങളെ മനസിലാക്കുന്നതും നല്ലമനുഷ്യരെ തിരിച്ചറിയുന്നതും. തീയിൽ തൊട്ടാൽ നമുക്ക് മനസ്സിലാകും വെളിച്ചം മാത്രമല്ല വേദനയും തരുമെന്ന്. മിന്നുന്നതെല്ലാം പൊന്നല്ല. ഓരോ സങ്കടങ്ങളും സമ്മാനിക്കുന്നത് വേദനകളും മുന്നോട്ടുള്ള കുറെ തിരിച്ചറിവുകളുമാണ്.

സ്നേഹിക്കാം സന്തോഷത്തോടെ.. ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments