Sunday, April 14, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 22| വ്യാഴം ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 22| വ്യാഴം ✍അർച്ചന കൃഷ്ണൻ

“വിശപ്പിന് അതകറ്റുന്നവരേക്കാൾ വലുതായി ഒരു സുഹൃത്തും ഇല്ല”.

അരിസ്റ്റോഫനസ്

വികസിത രാജ്യങ്ങളിലും, വികസ്വര രാജ്യങ്ങളിലും ഒരു പോലെ ചില
സമൂഹങ്ങൾ പാർപ്പിടവും,വസ്ത്രവും, ആഹാരവുമില്ലാതെ അവഗണന അനുഭവിക്കുന്നുണ്ട്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മണിക്കൂറുകൾ
പൊരി വെയിലത്തു വരി നിൽക്കുന്ന കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ നിത്യവും വൈറലാകുന്നത് കാണാം.

എന്നാൽ മൂന്നുനേരം ഭക്ഷണവും സമാധാനത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയാൽ മനുഷ്യൻ അഹങ്കാരത്തിന്റെ കൊടുമുടി കയറും. ജാതിവർണ്ണങ്ങൾക്കുമതീതമായി വിശക്കുന്ന വയറിന്റെ മുകളിൽ മതം അമ്പലങ്ങളും,പള്ളികളും പണിയുമ്പോൾ മനുഷ്യർക്കും അന്ധത ബാധിക്കുന്നു.

സഹജീവികളുടെ കണ്ണുനീർ തുടയ്ക്കാതെയും, കാണാതെയും ജീവിക്കുന്നവരാണ് സമൂഹത്തിൽ കൂടുതലുമിപ്പോൾ. എന്നാലൊരു വീഴ്ച നേരിടുമ്പോൾ മാറി നിന്ന് കൈകൊട്ടി ചിരിക്കാതെ സ്നേഹത്തോടെ സംസാരിക്കുന്നയൊരു വാക്കിനാണ് മൂല്യം.
പ്രിയരേ ദുഃഖമനുഭവിക്കുന്നവരെ സ്നേഹിക്കാം കരുതാം,ഒന്നായി മുന്നേറാം.

സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments