Sunday, April 21, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 20| ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 20| ചൊവ്വ ✍അർച്ചന കൃഷ്ണൻ

“ഭയമാണ് അന്ധവിശ്വാസത്തിന്റെ മുഖ്യ പ്രേരകം”.

ബർട്രാന്റ് റസ്സൽ

ജീവിതത്തിൽ അപരിചിതമായ ചില സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മനുഷ്യർ ഭയത്തിന് കീഴ്പ്പെടുന്നു. ജീവിതനിലവാരത്തിന് നിരക്കാത്തതായ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളെന്ന് വിളിക്കാം.
ആദിമ നൂറ്റാണ്ടിൽ മുതൽ ഇന്നു വരെയും പ്രാകൃതമായ അന്ധവിശ്വാസങ്ങൾ നിലനിന്നു പോകുന്നുണ്ട്. ആദിവാസി സമൂഹങ്ങളിൽ ശരീരത്തു മുറിവേൽപ്പിച്ചു ചില ആചാരനുഷ്ടാനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

മനുഷ്യരിൽ മാനസിക പ്രബോധനം വളർത്തുകയും യുക്തിസഹമായി വസ്തുതകളെ വ്യാഖ്യാനിക്കാനും വിലയിരുത്താനും പ്രാപ്തരാക്കുമ്പോൾ മാത്രമേ അനാവശ്യമായ ഭീതി അഥവാ ഭയം അകലുകയുളളൂ. സമൂഹത്തിൽ
അധഃപതിച്ചു ജീവിക്കുന്ന മനുഷ്യരിലാണ് അന്ധ വിശ്വാസം കൂടുതലായും കാണപ്പെടുന്നത്.

ഭരണകൂടം പരിഷ്കാരികളായ സമൂഹത്തെ മാത്രം നോക്കി ഭരിക്കാതെ
അപരിഷ്കൃതരായ ജനങ്ങളെ കണ്ടെത്തി ആഹാരവും വസ്ത്രവും പാർപ്പിടവും വൈദ്യ സഹായവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. എങ്കിൽ മാത്രമേ ഭയത്തിൽ കൂടിയുള്ള അന്ധ വിശ്വാസങ്ങൾക്ക് അറുതി വരുകയുള്ളു.

ഒരു വ്യക്തി തനിക്കെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലിലും അന്ധ വിശ്വാസങ്ങൾക്ക് സ്ഥാനം ലഭിക്കും. അതിനൊരു ഉദാഹരണമാണ് പത്തനംതിട്ട ജില്ലയിൽ നടന്ന നരബലി. ഭയത്തിന്റെ വിശ്വാസത്തിനു ഹൃദയത്തിൽ സ്ഥാനം കൊടുക്കാതെ നന്മ തിന്മകളെ തിരിച്ചറിഞ്ഞു ജീവിക്കാം.

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments