Friday, February 7, 2025
Homeഅമേരിക്കശുഭദിനം | 2024 | മാർച്ച് 31 | ഞായർ ✍ അർച്ചന കൃഷ്ണൻ

ശുഭദിനം | 2024 | മാർച്ച് 31 | ഞായർ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും പ്രധാനമാണ് “

മഹാത്മ ഗാന്ധി

സ്നേഹിതരെ എല്ലാം ദൈവം നിറവേറ്റിക്കൊള്ളുമെന്ന തൊടുന്യായം എഴുന്നള്ളിച്ച് അവരവരുടേതായ കടമകളിൽ നിന്നും, കർത്തവ്യങ്ങളിൽ നിന്നും ഒളിച്ചോടി ഒട്ടകപ്പക്ഷിയെ പോലെ മുഖം പൂഴ്ത്തിക്കഴിയാനാണ് മിക്ക വ്യക്തികളും ശ്രമിക്കുന്നത്.

നീ ഇന്നത് ചെയ്യണമെന്ന് ദൈവമൊരിക്കലും ചൂണ്ടിക്കാട്ടി തരാറില്ല; ദൈവത്തിനതല്ല പണി. തന്നിലർപ്പിതമായിരിക്കുന്ന കടമ ഓരോരുത്തരും ഭംഗിയായും , ഉത്തരവാദിത്വ ബോധത്തോടെയും ചെയ്തിരുന്നെങ്കിൽ ഈ ഭൂമുഖം എന്നേ സ്വർഗ തുല്യമായേനെ.

കുടുംബത്തു സദാ മടിപിടിച്ച്, ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു മാറി കർമ്മങ്ങളിൽ നിന്നും ഒളിച്ചോടി സുഖലോലുപതയിൽ മുഴുകിക്കഴിയാൻ വെമ്പൽ കൊള്ളുന്ന മനുഷ്യാ നീ ഒന്നറിയുക. കർമ്മം ഭംഗിയായി നിറവേറ്റുന്ന വ്യക്തിക്കുമാത്രമേ ജീവിത വിജയമാർജിക്കുവാൻ കഴിയുവെന്ന സത്യം. യഥാർഥ്യത്തോട് പൊരുത്തപ്പെടുക.

മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകളോടൊപ്പം നല്ലൊരു സുദിനവും ആശംസിക്കുന്നു..

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments