Sunday, May 26, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 15| വെള്ളി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 15| വെള്ളി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“മുറുക്കി പിടിക്കുന്തോറും കൊഴിഞ്ഞു പോകുന്ന മണൽതരികളാണ് ബന്ധങ്ങൾ”

ചാർളി ചാപ്ലിൻ

ചില ബന്ധങ്ങൾ ജീവിതത്തിൽ തണലാണ് എന്നാൽ ചിലത് ജീവിതകാലം മുഴുവൻ ദുഃഖം തരുന്നതുമുണ്ട്. ന്യുനതകളില്ലാത്ത മനുഷ്യരുമില്ല എല്ലാം തികഞ്ഞവരായി മനുഷ്യരെ ദൈവം സൃഷ്ടിച്ചിട്ടുമില്ല. ബന്ധങ്ങൾ പവിത്രതയോടെ പരസ്പരം അംഗീകരിച്ചാൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുണ്ടാകുകയുള്ളു.

നല്ല ബന്ധങ്ങൾ നൽകിയ സ്നേഹമെത്ര അകലങ്ങളിലാണെങ്കിലും മനസ്സിൽ നിന്ന് മായില്ല. ജീവിതത്തിൽ ഒന്നുകിൽ നാം മെഴുകുതിരിയാവുക, അല്ലെങ്കിൽ പ്രകാശം പ്രതിഫലിപ്പിക്കുന്ന വിളക്കാകുക
ദൂരമൊരു ബന്ധവും നശിപ്പിക്കുന്നില്ല. കാലമൊരു ബന്ധവും ഉണ്ടാക്കുന്നുമില്ല.. വികാരങ്ങൾ ഹൃദയത്തിൽ നിന്നുള്ളതാണെങ്കിൽ ബന്ധങ്ങൾ എപ്പോഴും വജ്രം പോലെ തിളങ്ങും.

പ്രകൃതിപോലെ മനോഹരമായ ഈ പുലർവേളയിൽ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ നേരുന്നു.. ശുഭദിനം..🙏

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments