Friday, April 19, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 14| വ്യാഴം ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 14| വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ഇതളുകൾ പറിച്ചെടുക്കുന്നതിലൂടെ ഒരു പൂവിന്റെ സൗന്ദര്യം സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയില്ല”.

ഡോ രവീന്ദ്ര ടാഗോർ

ഇത് നാം കുറച്ച് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. അജ്ഞത കൊണ്ട് ഭരണവർഗ്ഗം ഇതളുകൾ പറിച്ചെടുക്കുന്നു. പൂവിനോടുളള വാൽസല്യം കൊണ്ടല്ല എന്ന് മാത്രം. അത് ആ ചെടിയിൽ നിന്ന് പരിമളം പരത്തിയാൽ അത് അന്വേഷിച്ച് വരാനും അതിന്റെ വകഭേദങ്ങൾ പുന:സൃഷ്ടിക്കാനും ശ്രമങ്ങളുണ്ടാവാം എന്ന ഭീതിയിലാണ് ഇതളുകൾ പറിക്കുന്നത്.

ചില കാപാലികർ തങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ ശക്തിയാൽ കീഴ്പ്പെടുത്താനാവുന്ന വിഭാഗങ്ങൾക്ക് നേരെ ഇതേ കണ്ണുകളോടെ എത്തുന്നു പെൺകുട്ടികളേയും സ്ത്രീകളേയും അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അവർ ഭരണകൂടത്തെ സ്വാധീനിക്കാൻ പ്രാപ്തരെങ്കിൽ വീരപുരുഷൻമാരായി ആദരിക്കപ്പെടുന്നു. അവർ മനസ്സിലാക്കേണ്ട വസ്തുതയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

..1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചാണ് ടാഗോർ ബ്രിട്ടീഷ് സർക്കാർ നല്കിയിരുന്ന നൈറ്റ് ഹുഡ് തിരിച്ചേല്പിച്ചത്. ജനറൽ ഡയറിന്റെ റൗലക്ട് ആക്ടിന്റെ മറ്റൊരു വകഭേദമാണ് നമ്മുടെ സർക്കാരിന്റെ രാജ്യ ദ്രോഹ നിയമവും.

നാം അനുഭവിച്ച് വന്നിരുന്ന അവകാശാധികാരങ്ങൾ നമ്മളിൽ നിന്നും പിടിച്ചുപറിച്ചെടുക്കപ്പെട്ടു ജനാധിപത്യം കുഴിച്ചുമൂടി. ഏകാധിപത്യം ഇവിടെ വാഴുകയാണ്. അശാന്തിയും അസമത്വവും അവകാശനിഷേധങ്ങളും കലാപങ്ങളും കൊല്ലപ്പെടലുകളും കുറേയധികം നാം കണ്ടു കേട്ടു വായിച്ചറിഞ്ഞു , രാജ്യത്തിന്നകത്തും പുറത്തും .

പ്രിയരേ 2024 അവകാശധികാരത്തോടെ പിറന്ന നാട്ടിൽ ശാന്തിയും സമാധാനവും കൈമുതലാക്കി ജീവിക്കാൻ ഭൂമിയിൽ പിറന്നു വീണ ഏവർക്കും സാധ്യമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് ഏവർക്കും ശുഭദിനവും നവവത്സരാശംസകളും നേരുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments