Tuesday, April 23, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 06| ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 06| ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“യോഗമില്ലെന്ന് കരുതി മാറി നിൽക്കുന്നവരല്ല, നേടിയെടുക്കണമെന്ന് കരുതി മുന്നോട്ട് കുതിക്കുന്നവരെ ലോകത്തെന്തെങ്കിലും നേടിയിട്ടുള്ളു “

എ പി ജെ അബ്ദുൾകലാം

ഒരു വ്യക്തിയുടെ വിജയ രഹസ്യം പ്രതികൂല സാഹചര്യങ്ങളിലും പ്രശ്നങ്ങളെ വകവെയ്ക്കാതെ ലക്ഷ്യം മുൻനിർത്തി മുന്നോട്ട് പോകുകയെന്ന് ഉറപ്പോടെ പോകുന്നതാണ്. ഒരാൾക്ക് പ്രോത്സാഹനം തരുന്നവരേക്കാൾ കൂടുതൽ പിന്തിരിപ്പിക്കുന്നവരാണ്. വായിൽ നല്ല ഇമ്പമുള്ള വാക്കുകൾ പറഞ്ഞിട്ട് ഹൃദയത്തിൽ കുരുട്ടുബുദ്ധി കൊണ്ടു നടക്കുന്നവരെയും കാണാം.

എനിക്ക് യോഗമില്ല, രാശിയില്ല, ഞാനെന്തിനു ഇറങ്ങി തിരിച്ചാലും അതെല്ലാം നാശത്തിലാണ് ചെന്നവസാനിക്കുന്നതെന്ന് പറഞ്ഞിരിക്കാതെ, തോൽവികളിൽ കൂടി വിജയിക്കണം. അതായിരിക്കണം അജണ്ട ലോകത്തിൽ വിജയിച്ചവരെല്ലാം ഒരു സുപ്രഭാതത്തിൽ വിജയികളായവരല്ല, കഷ്ടപ്പാടിലൂടെ, നിരന്തരമായ അധ്വാനത്തിലൂയിടെ ജയിച്ചവരാണ്.

ഒരു വ്യക്തികളെയും വിലകുറച്ചു കാണാതിരിക്കുക. ഇന്ന് നമ്മൾ ശരിയല്ലെന്നു പറഞ്ഞു മാറ്റിനിർത്തിയ ആളായിരിക്കും നാളെ നമുക്ക് സഹായമായി വരുന്നത്. മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറുക.

എല്ലാവർക്കും സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments