Saturday, April 20, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 27| ചൊവ്വ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 27| ചൊവ്വ ✍അർച്ചന കൃഷ്ണൻ

“വർഷങ്ങളെയൊന്നു മാറി നിൽക്കൂ ഓർമ്മകളുടെ അസ്ഥിമാടമൊന്നു കണ്ടോട്ടെ “

എം ടി വാസുദേവൻ നായർ

പ്രിയരേ അഹങ്കരിക്കാതെ ജീവിക്കുവാൻ ശ്രമിക്കുക, കാരണം ഓരോ നിമിഷവും ഭൂമിയിൽ ജീവിക്കുന്നത് ബോണസ്സായി കാണുക. ക്ഷമ ചോദിക്കുവാൻ പോലും സമയം ലഭിക്കാതെ ജീവൻ നഷ്ടപ്പെടാം.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക.ആരെയും കളിയാക്കി അപമാനിക്കാതെ സംസാരിക്കുക. എത്രത്തോളം വിനയമുള്ളവരാകാമോ അത്രത്തോളം മറ്റുള്ളവരുടെ മനസ്സിൽ നാം നിറയും. ബഹുമാനവും, വ്യക്തിത്വവും വിലകൊടുത്തു വാങ്ങുന്നതല്ല, അത് സംസാരിക്കുമ്പോളും, പ്രവ്യത്തിയിലും വെളിപ്പെട്ടു വരുന്നതാണ്. നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കും വാക്കിലും പ്രവ്യത്തിയിലും ബഹുമാനിക്കപ്പെടാൻ അർഹതയുള്ളവരെ, എന്നാലവരെ ആരാലും ശ്രദ്ധിക്കാതെ പുറം ലോകത്തിനു കാഴ്ച്ച വസ്തുവാകാതെ തന്റെതായ കർമ്മങ്ങൾ മടികൂടാതെ ചെയ്തു ജീവിക്കുന്നതും കാണാം.

അസ്ഥി മാടങ്ങളിൽ പോയി കുറ്റബോധത്തിൽ നെടുവീർപ്പിടാതെ, ജീവിച്ചിരിക്കുമ്പോൾ ആരെയും മനസ്സിൽ വേദനിപ്പിക്കാതെ, സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാം.

സ്നേഹത്തോടെ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments