ഫിലഡൽഫിയ: കാലംചെയ്ത ഭാഗ്യസ്‌മരണാർഹനായ തിരുവനന്തപുരം ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹോദരൻ കല്ലൂപ്പാറ തങ്ങളത്തിൽ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യ റെയ്ച്ചലമ്മ ജോൺ തങ്ങളത്തിൽ (96) ഫെബ്രുവരി 16 ഞായറാഴ്ച്ച ഫിലാഡൽഫിയയിൽ അന്തരിച്ചു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
മക്കൾ: അലക്‌സ് ജോൺ, റവ. സിസ്റ്റർ സ്വാന്തന എസ്. ഐ. സി, പരേതനായ വറുഗീസ് ജോൺ (ജയൻ), കൊച്ചുമോൾ സക്കറിയ, നിർമ്മല ശങ്കരത്തിൽ, ഫിലിപ് ജോൺ (ബിജു). സിസ്റ്റർ ഒഴികെ എല്ലാവരും യു. എസിൽ.
മരുമക്കൾ: വൽസമ്മ അലക്സ‌്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തിൽ, ആഷാ ഫിലിപ്പ്.
റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒ. ഐ. സി. പരേതയുടെ ഭർതൃസഹോദരനാണ്.
ഫിലാഡൽഫിയ സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗമായിരുന്ന പരേത, മക്കളോടൊപ്പം അമേരിക്കയിൽ ദീർഘകാലമായി താമസിച്ചുവരികയായിരുന്നു.



