Sunday, May 31, 2026
Homeഅമേരിക്കഫിലഡൽഫിയ ബസ് ടെർമിനലിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു , ഒരാൾക്ക് പരിക്കേറ്റു

ഫിലഡൽഫിയ ബസ് ടെർമിനലിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു , ഒരാൾക്ക് പരിക്കേറ്റു

നിഷ എലിസബത്ത്

ഫിലഡൽഫിയ– ഫിലഡൽഫിയയിലെ ഫ്രാങ്ക്ഫോർഡ് സെക്ഷനിലെ ഒരു ബസ് ടെർമിനലിൽ നടന്ന മാരകമായ ഇരട്ട വെടിവയ്പ്പ് ഫിലഡൽഫിയ പോലീസ് അന്വേഷിക്കുന്നു.

SEPTA യുടെ അരോട്ട് ട്രാൻസ്‌പോർട്ടേഷൻ സെൻ്ററിലെ ആരോട്ട് സ്ട്രീറ്റിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

ഒരാളുടെ നെഞ്ചിലാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ടെമ്പിൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടാമത്തെയാളെ ടെമ്പിൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.

വെടിയുതിർത്തത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 215-686-TIPS എന്ന നമ്പറിൽ പോലീസിനെ വിളിക്കാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com