Saturday, July 27, 2024
Homeഅമേരിക്കജൂനിയാറ്റ സെക്ഷനിൽ തോക്ക് ചൂണ്ടി മക്‌ഡൊണാൾഡ്‌സ് കൊള്ളയടിച്ച മൂന്നു പേർക്കായി പോലീസ് അന്വേഷണം തുടരുന്നു

ജൂനിയാറ്റ സെക്ഷനിൽ തോക്ക് ചൂണ്ടി മക്‌ഡൊണാൾഡ്‌സ് കൊള്ളയടിച്ച മൂന്നു പേർക്കായി പോലീസ് അന്വേഷണം തുടരുന്നു

നിഷ എലിസബത്ത്

ഫിലഡൽഫിയ- ഫിലഡൽഫിയയിലെ ജൂനിയാറ്റ സെക്ഷനിൽ തോക്കുചൂണ്ടി മക്‌ഡൊണാൾഡ് കവർച്ച നടത്തിയ മൂന്ന് തോക്കുധാരികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നു.

കൈയിൽ തോക്കുകളുമായി ഡ്രൈവ് ത്രൂ ജനാലയിലൂടെ കയറിയ പ്രതികൾ ക്യാഷ് രജിസ്റ്റർ എടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു. ടോറെസ്‌ഡേൽ അവന്യൂവിലെ 1800 ബ്ലോക്കിലാണ് സംഭവം.

നീല നിറത്തിലുള്ള ഫോർ ഡോർ വാഹനത്തിലാണ് പ്രതികൾ വന്നതെന്ന് പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments