Tuesday, July 7, 2026
Homeഅമേരിക്കഫൊക്കന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ  ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്.

ഫൊക്കന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ  ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്.

ശ്രീകുമാർ ഉണ്ണിത്താൻ  

ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ   എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും  അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും  ഒരു മീറ്റിങ്ങ്  ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST)  വെബ്ബിനാറിൽ   നടത്തുന്നു.

നോർത്ത് അമേരിക്കയിലെ മലയാളീ  സംഘടനകളുമായുള്ള സഹകരണവും  വിവിധ മേഖലകളിൽ അവയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷൻ പ്രസിടെന്റുമാരും, സെക്രെട്ടറിമാരും  അവരുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെബർസിന്റെയും സംയുക്ത യോഗമാണ് നടത്തുന്നത്.

മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന  അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും ,പുരാതനവുമായ  സംഘനകളുടെ   സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു  രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്.  ഫൊക്കാന മെഡിക്കൽ കാർഡും , പ്രിവിലേജ് കാർഡും, ഫൊക്കാന ഹെൽത്ത് ക്ലിനിക്, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്   ഉൾപ്പടെ അതിന്റെ പ്രവർത്തനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവർത്തനം അസ്സോസിയേഷൻ ഭാരവാഹികളുമായി പങ്ക് വെക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുക എന്നതാണ് മീറ്റിങ്ങിന്റെ ഉദ്ദേശം.

Join Zoom Meeting
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

Meeting ID: 201 563 6294
Passcode: 12345

എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് ,കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി, പുതിയ പുതിയ ആശയങ്ങൾ വന്നു. സംഘടനകളിലും ഈ മാറ്റങ്ങൾ പ്രതിഭലിക്കേണ്ടത്  ഉണ്ട്. നമുക്ക് ചർച്ച ചെയ്യാം. ആശയങ്ങൾ കൈമാറാം ,ഏവരേയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com