Thursday, September 24, 2026
Homeഅമേരിക്കഓണത്തിന്റെ ഐതിഹ്യം (ലേഖനം) ✍️ സരോജിനി ജയേഷ്.

ഓണത്തിന്റെ ഐതിഹ്യം (ലേഖനം) ✍️ സരോജിനി ജയേഷ്.

സംഘകാലത്ത് തന്നെ തമിഴകത്ത് ഓണം സംഘകാല പറയുന്നു ആഘോഷിച്ചു വന്നിരുന്നതായി കൃതിയായ മധുരൈക്കാഞ്ചിയിൽ ഉണ്ട്. മധുരയിലെ തെരുവുകളിൽ ആളുകൾ കൂടിച്ചേർന്ന് ഇഷ്ടദൈവങ്ങളെ ആരാധിച്ചും ഉല്ലസിച്ചും നടന്നതിനെ കുറിച്ചാണ് വിവരണമുള്ളത്. ഏഴുദിവസമാണ് അവിടെ ഓണാഘോഷമുണ്ടാ യിരുന്നത്.

എ.ഡി ഒൻപതാം നൂറ്റാണ്ടിലെ കവിയായ പെരുയാഴ്വാർ തിരുപല്ലാണ്ട് എന്ന ഗാനത്തിൽ ഓണാഘോഷത്തെപ്പറ്റി പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ പത്താം നൂറ്റാണ്ടുവരെ തമിഴകത്ത് ഓണം ആഘോഷിച്ചിരുന്നതായി കരുതാവുന്നതാണ്. കേരളത്തിലാണ് ഓണാഘോഷം പിന്നീട് വ്യാപകമായത്. ഇവിടെ വൈഷ്ണവ ഭക്തിപ്രസ്ഥാനമാണ് ഓണാ ഘോഷത്തെ സാർവത്രികമാക്കിയത്. എ.ഡി എട്ടാം നൂറ്റാണ്ടിൽ തൃക്കാക്കര ക്ഷേത്രം സ്ഥാപിച്ചതോടെ ഓണാഘോഷം ഭംഗിയായി നടത്തി തുടങ്ങി.

സ്ഥാണുരവിയുടെ എ.ഡി. 861-ലെ താമ്രശാസനത്തിൽ ആവണി ഓണത്തെപ്പറ്റി യുള്ള പരാമർശമുണ്ട്. പതിനെട്ടാം ശതകത്തിൽ ബർത്തലോമിയോ എന്ന സഞ്ചാരി കേരളത്തിലെ ഓണാഘോഷത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. കേരളം സമത്വപൂർണമായി ഭരിച്ചിരുന്ന മഹാബലി എന്ന രാജാവിനെയും അദ്ദേഹത്തെ, വാമനാവതാരം പൂണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വിഷ്ണുവിനെയും ബന്ധപ്പെടുത്തിയാണ് ഓണത്തിന്റെ മിക്ക ഐതിഹ്യങ്ങളുമുള്ളത്.

മഹാബലിയോടുള്ള ആദരവായാണ് ആദ്യ കാലങ്ങളിലെ ഓണാഘോഷങ്ങളെങ്കിൽ, വൈഷ്ണവകാലം മുതൽ മഹാബലിയെ പുറത്താക്കിയ വിഷ്ണുവിൻ്റെ മഹത്വത്തെ പ്രകീർത്തിച്ചു കൊണ്ടായി. നമ്മുടെ പ്രദേശവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളോടൊപ്പം വിദേശ സ്ഥലങ്ങളുമായും ഓണത്തെ ബന്ധപ്പെടുത്താ റുണ്ട്.

അസീറിയയുടെ തലസ്ഥാനമായിരുന്ന നിനെവേയിൽനിന്ന് കണ്ടെടുക്കപ്പെട്ട ഗ്രന്ഥാലയത്തിലെ കൃതികളിൽനിന്ന് ‘ബെല’ ശബ്ദത്തോടുകൂടെയുള്ള പല രാജാക്കന്മാരും അവിടെ ഭരിച്ചിരുന്നതായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അതിന്റെ സംസ്കൃകൃതരൂപമായ ‘ബലി’ വാണിരുന്ന ശോണിതപുരവും നിനെവേയും ഒന്നു തന്നെ. അവിടുത്തെ രാജാവായിരുന്ന മഹാബലിയുടെ സ്മരണയിൽ തങ്ങളുടെ പ്രാപിതാക്കൾ ആഘോഷിച്ചിരുന്ന ഓണം പിൻതലമുറ പലയിടത്തുമായി വന്നപ്പോൾ അവിടെയും തുടർന്നു എന്ന അഭിപ്രായം ചില ചരിത്രകാരന്മാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ദ്രാവിഡരുടെ മൂലവംശങ്ങളിലൊന്ന് അസ്സീറിയയിൽനിന്ന് കുടിയേറി
പാർത്തവരായിരുന്നു എന്നതും ഇതിനോട് കൂട്ടി വായിക്കപ്പെട്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മുറ്റത്ത് പൂവിടുന്നത് പതിവാണ്. ചില വീടുകളിൽ തൃക്കാക്കരയപ്പൻ്റെ വിഗ്രഹം കൂടിവെക്കും. കുടുംബത്തിലുള്ളവരെല്ലാം ഓണമാഘോഷി ക്കാൻ ഒത്തുകൂടുകയും ഓണക്കോടി കൈമാറുകയും ചെയ്യും.

ജന്മിത്വകാലത്ത് ജന്മിക്ക് വാഴക്കുലയും പച്ചക്കറികളും ഓണക്കാഴ്ചയായി നൽകുന്ന പതിവുണ്ടായിരുന്നു. ഓണസദ്യയ് ക്കുശേഷം പലതരത്തിലുള്ള കളികളിലും
വിനോദങ്ങളിലും ഏർപ്പെടാറുണ്ട്. തലപ്പന്ത്, ഓണത്തല്ല്, കിളികളി, കുട്ടിയും കോലും, കരടികളി, പുലികളി, കുമ്മി, മുടിയാട്ടം കളി, ഊഞ്ഞാലാട്ടം എന്നിവ ഇതിൽ ചിലതാണ്. ഇതിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന പുലികളി ഏറെ പ്രസിദ്ധവും നിരവധി വിദേശസഞ്ചാരികളെ അടക്കം ആകർഷിക്കുന്നതുമാണ്. ഇത്തരം വിനോദങ്ങ ളിലെല്ലാം ജനങ്ങൾ ജാതിമത വ്യത്യാസമന്യേ പങ്കെടുക്കാറുണ്ട്.

സരോജിനി ജയേഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ