Wednesday, September 30, 2026
Homeഅമേരിക്കമാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ലോഗൊ പ്രകാശനം ചെയ്തു

മാർത്തോമ്മാ ക്വയർ ഫെസ്റ്റിവൽ ലോഗൊ പ്രകാശനം ചെയ്തു

അലൻ ചെന്നിത്തല

മിഷിഗൺ: സെൻറ് ജോൺസ് മാർത്തോമ്മാ ഇടവക ആതിഥേയത്വം വഹിക്കുന്ന 29-)o മാർത്തോമ്മാ ക്വയർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. സെൻറ് ജോൺസ് മാർത്തോമ പള്ളിയിൽ ആരാധനയെ തുടർന്നു നടന്ന സമ്മേളനത്തിൽ വെച്ച് ക്വയർ ഫെസ്റ്റിവൽ കമ്മിറ്റി പ്രസിഡന്റ് റവ. സഞ്ചോ പി വർഗീസ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.

ജൂലൈ 25 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ നടത്തപ്പെടുന്ന ഈ വർഷത്തെ ക്വയർ ഫെസ്റ്റിവലിന്റെ ചിന്താവിഷയം EL-Sela 2026 (psalms 18:2) എന്നതാണ്. ചിക്കാഗോ, കാനഡ, ഡിട്രോയിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം മലയാളം, ഇംഗ്ലീഷ് ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും.

ക്വയർ ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങൾക്കായ് റവ. സഞ്ചോ പി വർഗീസ് (പ്രസിഡന്റ്), ജോൺ വർഗീസ്-ജോജി (ജനറൽ കൺവീനർ), ഷാജി ഈപ്പൻ (പ്രോഗ്രാം), ഇസബെൽ സാം, സിബി ബിനു (റിസപ്ഷൻ), അനിൽ സാം (ഫുഡ്), സോണി മാത്യൂസ്(ഓപ്പറേഷൻസ് & അറേൻജ്‌മെൻറ്സ്), ഷൈൻ ഈപ്പൻ (മീഡിയ), നിർമ്മൽ മാത്യൂസ് (ഫിനാൻസ്), എബ്രഹാം ഈപ്പൻ(സുവനീർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനം ആരഭിച്ചു.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ