Wednesday, September 23, 2026
Homeഅമേരിക്കമലബാർ കലാപത്തിന് ഇന്ന് 𝟏𝟎𝟓 വയസ്സ്..!! ✍ ലാലു കോനാടിൽ

മലബാർ കലാപത്തിന് ഇന്ന് 𝟏𝟎𝟓 വയസ്സ്..!! ✍ ലാലു കോനാടിൽ

1921-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനും ജന്മിത്വത്തിനുമെതിരെ കേരളത്തിലെ മലബാർ മേഖലയിൽ (ഏറനാട്, വള്ളുവനാട് താലൂക്കുകൾ) നടന്ന സായുധ മുന്നേറ്റമാണ് മലബാർ കലാപം അഥവാ മാപ്പിള ലഹള. 1921 ആഗസ്റ്റ് 20-ന് തിരൂരങ്ങാടിയിൽ ആരംഭിച്ച ഈ സമരം, കർഷകരുടെ അമർഷവും ഖിലാഫത്ത് പ്രസ്ഥാനവുമായുള്ള ബന്ധവും കാരണം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായി മാറുകയായിരുന്നു…

1921 ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന കലാപങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ കലാപം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മലബാറിലെ മാപ്പിളമാർ നിരവധി കലാപങ്ങൾ നടത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ കർഷകകലാപങ്ങളിൽ ഭുരിഭാഗവും മലബാറിലെ തെക്കൻ താലൂക്കുകളായ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്നു. ഈ താലൂക്കുകളിലെ ജീവിതസാഹചര്യങ്ങളിൽ ഒട്ടും മെച്ചമായിരുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്‌തും കൂലിവേല ചെയ്‌തും മാപ്പിളമാർ ഇവിടെ ഉപജീവനം നടത്തി. എന്നാൽ അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കൽ,അന്യായമായ നികുതി പിരിവ്,ഉയർന്ന പാട്ടം തുടങ്ങിയവ ഇവരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചു. 1841 ൽ വള്ളുവനാട്ടെ പള്ളിപ്പുറത്തും മണ്ണൂരിലുമുണ്ടായ കലാപങ്ങൾക്ക് കാരണമായത് കർഷകരും ജന്മിമാരും തമ്മിലുള്ള തർക്കമായിരുന്നു.1849 ൽ മഞ്ചേരിയിലും 1851 ൽ കുളത്തൂരിലും 1852 ൽ മട്ടന്നൂരിലും അസംതൃപ്തരായ മാപ്പിളമാർ ഭൂഉടമകൾക്കും ബ്രിട്ടീഷുകാർക്കുമെതിരെ കലാപങ്ങൾ നടത്തി.

ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തരപ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം.

1792-ലാണ് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായത്. അപ്പോഴേക്കും മിക്ക രാജാക്കന്മാരും അവരുടെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ബ്രിട്ടിഷ് ഭരണം കേരളത്തിൻറെ സാമ്പത്തികവ്യവസ്ഥയെ ആകെ മാറ്റിമറിച്ചു. ബ്രിട്ടീഷുകാർക്കു മുന്നേ തന്നെ പോർചുഗീസുകാർ കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയെ മുച്ചൂടും നശിപ്പിച്ചിരുന്നു..

കേരളത്തിൽ പ്രചരിച്ചു. ബ്രിട്ടീഷുകാർ വരുന്നതുവരെ കേരളത്തിൽ പറയത്തക്ക ഭൂനികുതി ഉണ്ടായിരുന്നില്ല. കച്ചവട ചരക്കുകളുടെ ചുങ്കങ്ങളിൽ നിന്ന് ലഭിച്ചിരുന്ന ആദായമായിരുന്നു മുഖ്യ വരവിനം. നാട്ടുരാജാക്കന്മാർ തമ്മിലുള്ള കിടമത്സരം മൈസൂർ സുൽത്താന്മാർ മുതലെടുത്തു. അവർ കേരളത്തെ കീഴടക്കി. കൊച്ചിവരെ എത്തിയ ഹൈദരാലി മലബാറിൽ തന്റെ സാന്നിദ്ധ്യം ശക്തമാക്കി. മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെ ആക്രമണത്തിനു ശേഷമാണ് സ്ഥിരമായ ഭൂനികുതി ഏർപ്പെടുത്തിത്തുടങ്ങിയത്. ഹൈദരാലിയുടെ മരണശേഷം മകൻ ടിപ്പുസുൽത്താൻ അധികാരമേറ്റെടുത്തെങ്കിലും ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷുകാർ അധികാരം തിരികെപിടിച്ചു. ഹൈദരാലി ഏർപ്പെടുത്തിയ നികുതി ബ്രിട്ടീഷുകാർ ദുസ്സഹമാം വിധം വർദ്ധിപ്പിച്ചു. ഈ നികുതി വർദ്ധനവ് നിരവധി കുടുംബങ്ങളെ ഭൂരഹിതരും വഴിയാധാരം മാത്രമുള്ളവരുമാക്കി.

യഥാർത്ഥ കൃഷിക്കാർക്ക് ഭൂമിയിൽ അവകാശമില്ലാതാകുകയും ഭൂമിയെല്ലാം ജന്മിമാരുടെയും ദേവസ്വത്തിന്റെയും സ്വകാര്യസ്വത്താവുകയും ചെയ്തു.മുസ്ലിം മതപ്രബോധകരും ആത്മീയ വാദികളുമായ ഹസ്സൻ ജിഫ്രി മമ്പുറം സയ്യിദ് അലവി എന്നിവരാൽ കുടിയാൻ മാരായിരുന്ന ഒട്ടേറെ അയിത്ത ജാതിക്കാർ ഇസ്‌ലാമിലേക്ക് മാർഗ്ഗം കൂടി..

മാർഗ്ഗം കൂടിയതോടെ ചൂഷിതരായ കുടിയാന്മാരുടെ അസംതൃപ്തി ക്രമത്തിൽ ലഹളകളുടെ രൂപം കൈക്കൊണ്ടു. ചിലപ്പോൾ ജന്മിമാരെ ആക്രമിച്ചു തങ്ങളിൽ നിന്നും ചൂഷണം ചെയ്തിരുന്ന ധാന്യങ്ങളടക്കം ബലമായി തിരിച്ചെടുക്കുന്ന രൂപത്തിൽ മറ്റു ചിലപ്പോൾ ജന്മികളുടേയും ഉദ്യോഗസ്ഥന്മാരുടേയും എതിരായ കലാപങ്ങളുടെ രൂപത്തിൽ. മലബാറിൽ നല്ലൊരു പങ്കു കൃഷിക്കാരും മാപ്പിളമാരായിരുന്നു ജന്മികളൂം കാണക്കുടിയാന്മാരുമാകട്ടെ നമ്പൂതിരി, നായർ എന്നീ സമുദായക്കാരും.

മലബാർ കലാപത്തിൽ മുഖ്യമായി പങ്കെടുത്തത് മുസ്ലിം സമുദായക്കാരായിരുന്നു. മാത്രവുമല്ല കലാപകാരികൾ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചപ്പോൾ തന്നെ ബ്രിട്ടീഷുകാർക്ക് വേണ്ട ഒത്താശകൾ നൽകിയിരുന്ന കുറേയേറെ ജന്മികളേയും, കൊള്ളയടിക്കുകയും വധിക്കുകയും ചെയ്തു. ഹൈന്ദവസമുദായത്തിലുള്ള സാധാരണക്കാരും ഈ പീഡനത്തിന് ഇരയായി. അതുകൊണ്ട് തന്നെ ഈ കലാപങ്ങൾ പിന്നീട് മാപ്പിളലഹള എന്നാണറിയപ്പെട്ടത്..

ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ദരിദ്ര കർഷകർക്കും തൊഴിലാളികൾ‌ക്കുമിടയിൽ ദേശീയ പ്രസ്ഥാനത്തിനും തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനത്തിനും ഉണ്ടായ സ്വധീനമാണ് മലബാർ കലാപത്തിനു വിത്തു പാകിയത്. സർക്കാരിന്റെ ജനദ്രോഹനയങ്ങൾകാരണം ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്ലിം കർഷകരുടെ അസംതൃപ്തി ചെറുതല്ലാത്ത രീതിയിൽ വളർന്നിരുന്നു. തടി,ഉപ്പ്, പുകയില തുടങ്ങിയവയുടെ കുത്തകവ്യാപാരം കമ്പനി ഏറ്റെടുത്തു. അമ്പതോളം വരുന്ന അത്യാവശ്യ ഉൽപ്പന്നങ്ങൾക്ക് വൻതോതിൽ നികുതി ചുമത്തി. നികുതി ഭാരം സാധാരണജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാണെന്ന് കാണിച്ച് മലബാർ കളക്ടർ ബാബർ കമ്പനിക്കു കത്തയക്കുക പോലുമുണ്ടായി..
എന്നാൽ കമ്പനി അതൊന്നും ചെവിക്കൊള്ളാൻ കൂട്ടാക്കിയതുപോലുമില്ല..!!

✒️ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ