Wednesday, August 19, 2026
Homeഅമേരിക്കഭർത്താവിന്റെ അന്ത്യചുംബനത്തിന് പിന്നാലെ ഭാര്യയും യാത്രയായി; പാലായിൽ കണ്ണീരോർമ്മയായി കുര്യച്ചനും ഷേർലിയും  

ഭർത്താവിന്റെ അന്ത്യചുംബനത്തിന് പിന്നാലെ ഭാര്യയും യാത്രയായി; പാലായിൽ കണ്ണീരോർമ്മയായി കുര്യച്ചനും ഷേർലിയും  

-പി പി ചെറിയാൻ

പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയതിന് പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫ് (കുര്യച്ചൻ–73) അന്തരിച്ചതിനെത്തുടർന്നാണ് ഹൃദയഭേദകമായ സംഭവം.

ഭർത്താവിന്റെ സംസ്കാര ശുശ്രൂഷയ്ക്കിടെ അന്ത്യചുംബനം നൽകിയ ശേഷം ഭാര്യ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15ന് ഉച്ചയോടെയാണ് കുര്യൻ ജോസഫ് മരിച്ചത്. ഇന്നലെ രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്ക് എത്തിക്കുന്നതിനിടെയാണ് ഭാര്യയും കുഴഞ്ഞുവീണത്. തുടർന്ന് ഇരുവരുടെയും സംസ്കാര ശുശ്രൂഷകൾ ഒരുമിച്ച് ഇന്ന് പാലാ സെൻ്റ് ജോർജ് ളാലം പുത്തൻ പള്ളി സെമിത്തേരിയിൽ നടത്തുകയായിരുന്നു.

പാലായിലെ ആദ്യകാല വ്യാപാരിയായിരുന്ന കുര്യൻ ജോസഫിന്റെയും ഷേർലിയുടെയും മക്കൾ എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ എന്നിവരാണ്. മരുമക്കൾ: ലിയോ മൈക്കിൾ പറമുണ്ടയിൽ,മേതിരി, ജോൺ വിൻസന്റ് കണ്ടിരിക്കൽ, തൊടുപുഴ, സോനാ മാത്യു കൊട്ടാരത്തിൽ, മുട്ടുച്ചിറ.

ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാകാതെ ഭാര്യയും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ