Monday, September 21, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (43) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (43) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) തന്റെ നായയെ കടിച്ച പട്ടിയെ തിരിച്ചു കടിച്ച വൃദ്ധ

തന്റെ പ്രിയപ്പെട്ട വളർത്തുനായയെ രക്ഷിക്കാനായി, അതിനെ ആക്രമിച്ച ഒരു പിറ്റ്ബുൾ നായയെ കടിച്ച് വയോധിക. യുഎസിലെ ഓർലാൻഡോയിലുള്ള ഷേർളി പാസമാനിക്കാണ് പിറ്റ്ബുളിനെ കടിച്ചത്. തന്റെ വളർത്തുനായ സ്പാർക്കിയുമായി ഒരു ഗ്രോസറി കടയിൽ ചെന്ന ഷേർളി തിരിച്ചിറങ്ങുമ്പോഴാണ് അതിനെ പെട്ടെന്ന് ഒരു പിറ്റ്ബുൾ ഓടിവന്ന് ആക്രമിക്കുന്നത് കണ്ടത്. ഇതോടെയാണു സ്പാർക്കിയെ രക്ഷിക്കാനായി ഷേർളി പിറ്റ്ബുളിന്റെ കഴുത്തിനു പുറകിൽ കടിച്ചത്. ഇതോടെ ഒന്നമ്പരന്ന പിറ്റ്ബുൾ കടിവിട്ടതോടെ സ്പാർക്കി രക്ഷപ്പെട്ടു. പിറ്റ്ബുളിന്റെ ഉടമ ഉടൻ
ഉടൻ സ്ഥലത്തെത്തി അതിനെ കൊണ്ടുപോകുകയും ചെയ്തു.ലോകമെമ്പാടും പരിചിതമായ പിറ്റ്ബുൾ അക്രമസംഭവങ്ങളുടെ പേരിലും ശ്രദ്ധനേടിയിട്ടുള്ള നായയാണ്. ആറടിപ്പൊക്കമുള്ള മതിലുകൾ പോലും ചാടിക്കടക്കാൻ ഇവയ്ക്കു കഴിവുണ്ട്.

B) കാക്ക സുഹൃത്ത്‌

പക്ഷികളെ ശ്രദ്ധിക്കാനും അവയ്ക്ക് ഭക്ഷണം നല്‍കാനും ആര്‍ക്കും സമയമില്ലാതെ വരുന്നു. പക്ഷി നിരീക്ഷകരും വളരെക്കുറവാണ്. ഇവിടെയാണ് ഛത്തീസ്‌ഗഡിലെ ധംതാരി ജില്ലയിൽ നിന്നുള്ള പ്രകാശ് അദ്വാനി വേറിട്ട് നില്‍ക്കുന്നത്.
പ്രകാശിനും കാക്കകള്‍ക്കുമിടയില്‍ അതുല്ല്യമായ ഒരു ബന്ധമുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി കാക്കകളുടെ പ്രിയങ്കരനാണ് പ്രകാശ്. ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രകാശിൻ്റെ പ്രധാന ജോലി. എന്നാല്‍ പരിസ്ഥിയില്‍ വരുന്ന മാറ്റം കാക്കളെയും ബാധിക്കുന്നുവെന്നതില്‍ ആശങ്കാകുലനാണിപ്പോള്‍ അദ്ദേഹം. പിതൃദര്‍പ്പണ സമയത്ത് പതിവിലും കൂടുതല്‍ കാക്കകള്‍ വരാറുണ്ടെന്ന് പ്രകാശ് അഭിപ്രായപ്പെടുന്നു. രാവിലെ ഉണരുമ്പോള്‍ തന്നെ കാക്കകളുടെ ശബ്‌ദം കേള്‍ക്കാന്‍ പ്രകാശ് ഒരു കാരണക്കാരനാണെന്നാണ് സമീപവാസികളും പറയുന്നത്.

പുരാണ വിശ്വാസമനുസരിച്ച് പിതൃദര്‍പ്പണ സമയത്ത് ആളുകൾ പശുക്കള്‍ക്കും നായ്ക്കള്‍ക്കും കാക്കകള്‍ക്കും പൂർവ്വികരെ പ്രീതിപ്പെടുത്തുന്നനതിനായി ഭക്ഷണം നല്‍കുന്നു. അവയെ പോറ്റുന്നത് പൂര്‍വ്വികരെ സന്തോഷിപ്പിക്കുന്നതിന് തുല്ല്യമാണെന്നാണ് വിശ്വാസം. ധംതാരിയിലെ പ്രകാശ് അദ്വാനി പിതൃപക്ഷ സമയത്ത് മാത്രമല്ല, എല്ലാ ദിവസവും കാക്കകൾക്ക് ഭക്ഷണം നൽകിക്കൊണ്ട് തൻ്റെ കടമ നിറവേറ്റുന്നു.

ധംതാരി നഗരത്തിലെ ഗണേഷ് ചൗക്കിൽ താമസിക്കുന്ന പ്രകാശ് അദ്വാനി ഗോൾബസാറിൽ ഒരു ചെറിയ വസ്ത്രക്കടയുടെ ഉടമയാണ്. അദ്ദേഹത്തിൻ്റെ വീട്ടില്‍ നാല് കുടുംബാഗങ്ങളുണ്ട്. കാക്കകളെയും തൻ്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രകാശ് കാണുന്നത്. കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് പ്രകാശ് അദ്വാനി തൻ്റെ കുടുംബം പോറ്റുന്നത്. ഈ വരുമാനത്തിൻ്റെ ഒരു ഭാഗം അദ്ദേഹം തൻ്റെ പ്രത്യേക സുഹൃത്തുക്കളായ കാക്കകൾക്കായി ചെലവഴിക്കുന്നു.

കഴിഞ്ഞ 30 വർഷമായി പ്രകാശ് എല്ലാ ദിവസവും രാവിലെ കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നു. ചെറുപ്പത്തിൽ അദ്ദേഹത്തിൻ്റെ മാതാപിതാക്കളും ഇതേ കാര്യം ചെയ്‌തിരുന്നു. ഈ സ്ഥലം കാക്കകൾക്ക് ഒരു രണ്ടാം വീട് പോലെയാണ്. മാതാപിതാക്കൾ മരിച്ചതിനുശേഷം പ്രകാശ് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത് ടെറസിലെത്തി കാക്കകൾക്ക് ഭക്ഷണം നൽകാറുണ്ട് അദ്ദേഹം.

C) തൊണ്ടയിൽ കുടുങ്ങിയ എല്ല് മാറ്റി രക്ഷിച്ചത് വീട്ടമ്മ, നന്ദി അറിയിക്കാനെത്തി തെരുവുനായ

തെരുവ് നായ്ക്കളെ കുറിച്ചുള്ള ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ നിത്യേന കാണാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായിട്ടാണെങ്കില്‍ അനുകമ്പയുടെ കഥയാണ് വയനാട്ടില്‍ നിന്നുള്ളത്. എല്ലിന്‍കഷ്ണം തൊണ്ടയില്‍ കുരുങ്ങി ദിവസങ്ങളായി പ്രയാസം അനുഭവിച്ചിരുന്ന തെരുവ്‌ നായക്ക് രക്ഷകയായി എത്തിയ വീട്ടമ്മയ്ക്ക് നന്ദി രേഖപ്പെടുത്തുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ രക്ഷിച്ച വീട്ടമ്മയുടെ അടുത്തെത്തി നന്ദിസൂചകമായി പെരുമാറുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കല്‍പ്പറ്റക്കടുത്ത പിണങ്ങോട് സ്വദേശിനിയായ നസീറയെന്ന വീട്ടമ്മയാണ് നായയെ രക്ഷിച്ചത്. വായില്‍ അണപ്പല്ലിനടുത്തായി കുടുങ്ങിയ എല്ല് പുറത്തെടുക്കാന്‍ തികച്ചും അനുസരണയോടെ വായയും തുറന്നുപിടിച്ച് നായ നസീറയുടെ മുമ്പിലിരിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തിലുള്ളത്. കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം ഒരു കമ്പ് ഉപയോഗിച്ച് പല്ലില്‍ കുടുങ്ങിയ എല്ല് വീട്ടമ്മ പുറത്തെടുത്തു. ഇതോടെ നായക്ക് ആശ്വാസമായി. പിന്നാലെ തെരുവുനായ ഓടിപ്പോവുകയായിരുന്നു. നസീറയെ വിട്ട് ഓടിപ്പോയ നായ പിറ്റേന്ന് ഇവരുടെ അടുത്ത് എത്തുകയായിരുന്നു. രക്ഷിച്ചയാളെ കണ്ടയുടനെ അരികിലെത്തി ശബ്ദം പുറപ്പെടുവിക്കുകയും ചേര്‍ന്നു നില്‍ക്കുകയുമായിരുന്നു. വീഡിയോ ഇതിനകംതന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്നുണ്ട്. സ്‌കൂളിലേക്ക് മദ്രസയിലേക്കുമൊക്കെ പോകുന്ന കുട്ടികളെ ആക്രമിക്കുന്ന തെരുവ്‌നായ കഥകള്‍ക്ക് അപ്പുറം പുതിയ കഥയാണ് പിണങ്ങോട് നിന്ന് കണ്ടത്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ