Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
‘കൗതുക വാർത്തകൾ’ (25) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (25) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (25) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) വരനെ മൂലയൂട്ടുക

ചില രാജസ്ഥാനി വിവാഹച്ചടങ്ങുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു പ്രത്യേക സാംസ്‌കാരികപരമായ ചടങ്ങാണ് വരനെ മുലയൂട്ടുക എന്നത്. മകന്‍ ഒരു പുതുജീവിതത്തിലേക്ക് കടക്കുംമുന്‍പ് അവസാനമായി അവന് അമ്മ മുലയൂട്ടുന്നു. ഇത് മാതൃത്വത്തിന്‍റെ ആഴവും പരപ്പും പ്രകടമാക്കുന്ന ഒരു തരം ചടങ്ങാണ്. വിവാഹപ്പന്തലിലേക്ക് വരന്‍ യാത്രയാകുന്നതിന് തൊട്ടുമുന്‍പാണ് ഈ ചടങ്ങ് നടത്താറ്.

B) ഒരു വധുവിനു രണ്ട് വരൻ

അടുത്തിടെ ഒരു കുടുംബത്തിലെ സഹോദരങ്ങള്‍ ഒരേ വധുവിനെ വിവാഹം കഴിച്ച സംഭവമുണ്ടായി. ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയിലെ ഹട്ടി ഗോത്രവര്‍ഗക്കാർക്കിടയില്‍ ചരിത്രപരമായി പിന്തുടരുന്ന ഒരു ആചാരമാണിത്. വിചിത്രമായ പല ആചാരങ്ങളും കാലഹരണപ്പെട്ടു തുടങ്ങിയ ഈ കാലത്ത് ഇത്തരമൊരു വിവാഹം നടന്നത് ചൂടന്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമായി.
സുനിത ചൗഹാന്‍ എന്ന യുവതിയെയാണ് സഹോദരങ്ങളായ പ്രദീപും കപില്‍ നേഗിയും വിവാഹം ചെയ്തത്. 3 ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വാര്‍ത്തയായി മാറിയത്. പോളിയാൻഡ്രി എന്നാണ് ഇത്തരം വിവാഹങ്ങളെ വിശേഷിപ്പിക്കുന്നത്. രണ്ടോ അതിലധികമോ സഹോദരങ്ങള്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഈ ആചാരം ജോഡിദാര എന്ന പേരിലും അറിയപ്പടുന്നു.

C) ജയ്​മാല

ഹിന്ദുവിവാഹത്തിലെ പ്രധാന ചടങ്ങാണ് താലികെട്ടലും സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തലും. എന്നാല്‍ ആസാമിലെ വിവാഹാഘോഷത്തിലേക്ക് വരുമ്പോള്‍ ജയ്​മാല എന്ന ചടങ്ങ് കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞു എന്നാണ് അര്‍ഥം. എന്താണ് ജയ്​മാല? വരനും വധുവും പരസ്പരം പുഷ്പഹാരം അണിയിക്കുന്ന ചടങ്ങാണിത്. ഇതോടുകൂടി അവര്‍ ഔദ്യോഗികമായി വിവാഹിതരായതായി കണക്കാക്കപ്പെടുന്നു. ചടങ്ങ് അവസാനിക്കുന്നത് വിപുലമായ വിരുന്നോടുകൂടിയായിരിക്കും.

D) ന്ഗാ-തബാ

മണിപ്പൂരി വിവാഹച്ചടങ്ങിലെ ഒരു പ്രത്യേക ആചാരമാണിത്. വരനും വധും ചേര്‍ന്ന് ഒരു ജോഡി മത്സ്യക്കുഞ്ഞുങ്ങളെ ഒരു കുളത്തിലേക്ക് ഇറക്കി വിടുന്നു. ഈ മത്സ്യക്കുഞ്ഞുങ്ങള്‍ ഒരേ ദിശയില്‍ സഞ്ചരിച്ചാല്‍ വിവാഹജീവിതം പ്രശ്‌നങ്ങളില്ലാതെ പോകുമെന്നാണ് വിശ്വാസം. ചിലയിടങ്ങളില്‍ ഈ മല്‍സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഒഴുക്കുന്നത് വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളായിരിക്കും. വരന്‍റെ ഭാഗത്ത് നിന്ന് 2 പേരും വധുവിന്‍റെ ഭാഗത്ത് നിന്ന് ഒരാളും ചേര്‍ന്ന് ഈ ചടങ്ങ് നടത്തും. ഒരു ചെറിയ പാത്രത്തില്‍ 5 മുതല്‍ 10 വരെ ചെറുമല്‍സ്യങ്ങളെ എടുത്ത് വയക്കും. ഇവയില്‍ നിന്നും ഏറ്റവും നല്ല 2 മീന്‍കുഞ്ഞുങ്ങളെ വരന്‍റെ ബന്ധുക്കളായ പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കണം. ശേഷം തൊട്ടടുത്തുളള കുളത്തിലോ പുഴയിലോ ഈ മീന്‍ കുഞ്ഞുങ്ങളെ ഒഴുക്കിവിടണം. മൂന്നാമത്തെ പെണ്‍കുട്ടിയാണ് ഈ മീനുകള്‍ ഒരുമിച്ചാണോ മുന്നോട്ടുപോകുന്നത് എന്ന് നിരീക്ഷിക്കേണ്ടത്.

E) ലുവോ ഗോത്രത്തിൽപ്പെട്ട വിധവകൾ

പണ്ടുകാലത്ത് ലുവോ ഗോത്രത്തിൽപ്പെട്ട വിധവകൾ, അവരുടെ ഭർത്താക്കന്മാരുടെ ശരീരം അടക്കം ചെയ്യുന്നതിന് മുൻപ് മൃതദേഹവുമായി ഒരു മുറിയിൽ ഉറങ്ങുന്ന ആചാരം ഉണ്ടായിരുന്നു. വിധവയായ സ്ത്രീകൾ അവരുടെ മരിച്ചുപോയ ഭർത്താവിനെ സ്വപ്നം കാണുമെന്നാണ് വിശ്വാസം. അത്തരത്തിൽ സ്വപ്നം കണ്ടാൽ വിധവയായ സ്ത്രീക്ക് അടിമത്തത്തിൽ നിന്നും മോചനം ലഭിക്കുമെന്നും, വീണ്ടും വിവാഹം കഴിക്കാൻ തയ്യാറാണെന്നും അവർ വിശ്വസിക്കുന്നു. സ്ത്രീകളുടെ ശുദ്ധീകരണത്തിനായാണ് ഈ സമ്പ്രദായം. അവൾ സ്വപ്നം കാണാത്ത സാഹചര്യത്തിൽ, കൂടുതൽ വിപുലമായ ശുദ്ധീകരണ ചടങ്ങുകൾ നടന്നു.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ