Monday, August 31, 2026
Homeഅമേരിക്കകെ പി സി സി വൈസ് പ്രസിഡന് അഡ്വക്കേറ്റ് ജെയ്സൺ ജോസഫിന് ഐ ഓ സി...

കെ പി സി സി വൈസ് പ്രസിഡന് അഡ്വക്കേറ്റ് ജെയ്സൺ ജോസഫിന് ഐ ഓ സി യൂ എസ്‌ എ സ്വീകരണം നൽകി.

കെ പി സി സി വൈസ് പ്രസിഡന്റും വീക്ഷണം പത്രത്തിന്റെ എം ഡി യും എ ഐ സി സി മെമ്പറുമായ അഡ്വക്കേറ്റ് ജെയ്സൺ ജോസഫിന് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് (ഐ ഓ സി യൂ എസ്‌ എ) സ്വീകരണം സംഘടിപ്പിച്ചു,ന്യൂ ജേഴ്സി ടീനെക്കിലുള്ള ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ട സ്വീകരണച്ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതാക്കളും അഡ്വക്കേറ്റ് ജെയ്സൺ ജോസഫിൻറെ സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി സുഹൃത്തുക്കൾ പങ്കെടുത്തു, ഐ ഓ സി യൂ എസ്‌ എ യുടെ ന്യൂ ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഐ ഓ സി യൂ എസ്‌ എ കേരളാ ചാപ്റ്റർ നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു, ജെയിംസ് ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ പത്തു വർഷത്തെ ഇടതുപക്ഷത്തിന്റെ ഭരണപരാജയങ്ങളെ കുറിച്ചും പൊരുതി മുട്ടിയ ജനം അവരെ തൂത്തെറിഞ്ഞു യൂ ഡി എഫിനെ അധികാരത്തിൽ എത്തിച്ചതിനെക്കുറിച്ചും സംസാരിച്ചു, ഈ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോൺഗ്രസിനെയും ഘടകകഷികളെയും അദ്ദേഹം അഭിനന്ദിച്ചു,

തുടർന്ന് അഡ്വക്കേറ്റ് ജെയ്സൺ ജോസഫിനെ ത്രിവർണ പൊന്നാട അണിയിച്ച് ആദരിക്കുന്നതിന് സുഹൃത്തുക്കൾ എല്ലാവരും തന്നെ മുന്നോട്ട് വന്നു, സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ച അഡ്വക്കേറ്റ് ജെയ്സൺ ജോസഫ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ചും എന്നാൽ സ്വാതന്ത്ര്യാനന്തര കാലഘട്ടമായ് ഇന്ന് ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും നഷ്ടപ്പെട്ടു പോകുന്ന മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിച്ചു, കോൺഗ്രസിന്റെ സംഘടനാ ശേഷി വർധിപ്പിക്കുവാൻ എ ഐ സി സി യും കെ പി സി സിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു,കേരളത്തിൽ യൂ ഡി എഫ് സർക്കാരിനെ ഭരണത്തിൽ എത്തിക്കുന്നതിന് പ്രവാസി മലയാളികൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും തുടർന്നും കേരളത്തിന്റെ വളർച്ചയിൽ ഇനിയും കൂടുതൽ പ്രവാസി മലയാളികൾക്ക് ചെയ്യുവാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, നാട്ടുകാരെയും പഴയ സുഹൃത്തുക്കളെയും വീണ്ടും കാണുവാൻ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം മറച്ചു വച്ചില്ല, പഴയകാല സുഹൃത്തായ ബിജു സക്കറിയയുടെ ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന റെസ്റ്റോറന്റ് സ്വീകരണത്തിന് വേദിയായതും ഒരു നിമിത്തമായി, സജു മാരോട്ട്, ബിജു സക്കറിയ, ജേക്കബ്, ബിമൽ, ആദർശ്, ജോബിൻ തുടങ്ങി അനേകം സുഹൃത്തുക്കളും കുടുംബത്തോടെ ചടങ്ങിൽ പങ്കെടുത്തു,

ഐ ഓ സി യുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ജെയിംസ് ജോർജ് – 973-985-8432, ചെയർമാൻ ബിജു വലിയകല്ലുങ്കൽ – 201-723-7664, വൈസ് ചെയർമാൻ സജി ഫിലിപ്പ് – 201-925-4157. വൈസ് ചെയർമാൻ എൽദോ പോൾ – 201- 370 5019, സെക്രട്ടറി ടോം കടിയംപള്ളിൽ – 908-636-8082, ട്രഷറർ – അനിൽ മാത്യു – 201- 638-3327, നാഷണൽ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള -201-421-5303 എന്നിവരുമായി ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ