Monday, August 31, 2026
Homeഅമേരിക്കടൈംസ് സ്ക്വയറിൽ കാൻജിൻറെ ഓണവിളംബരം; ചരിത്രമായി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്‌ളിൻ...

ടൈംസ് സ്ക്വയറിൽ കാൻജിൻറെ ഓണവിളംബരം; ചരിത്രമായി മലയാളികളുടെ ഓണാഘോഷം സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്‌ളിൻ ഹൈസ്കൂളിൽ.

കാൻജ് മീഡിയ വിങ്

ന്യൂ ജേഴ്സി: കേരളം തിരുവോണപ്പുലരിയിലേക്ക് ഉണരുമ്പോൾ ന്യൂയോർക്കിന്റെ ഹൃദയത്തിൽ ഓണസന്ദേശം; ടൈംസ് സ്ക്വയറിൽ ഐക്കോണിക് ബിൽബോർഡുകളിൽ കാൻജിൻറെ ഓണച്ചിത്രം.

ന്യൂയോർക്ക്: കേരളം തിരുവോണപ്പുലരിയിലേക്ക് ഉണരുന്ന വേളയിൽ, ലോകത്തിന്റെ സാംസ്കാരിക സംഗമഭൂമിയായ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്‌ളിൻ ഹൈസ്കൂളിൽ അരങ്ങേറുന്ന കാൻജിൻറെ മഹത്തായ ഓണാഘോഷങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) സംഘടിപ്പിച്ച ഓണവിളംബരം ശ്രദ്ധേയമായി. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓണസന്ദേശം ലോകത്തിന്റെ ഹൃദയഭാഗത്തേക്ക് എത്തിച്ച പരിപാടി കാൻജിൻറെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി.

കാൻജിൻറെ ചരിത്രത്തിൽ ആദ്യമായാണ് ടൈംസ് സ്ക്വയറിൽ ഓണവിളംബരം സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തമായ ടൈംസ് സ്ക്വയറിലെ ഐക്കോണിക് ഡിജിറ്റൽ ബിൽബോർഡുകളിൽ കാൻജിൻറെ ഓണാഘോഷത്തിന്റെ ഫ്ലയർ പ്രദർശിപ്പിച്ചതും പരിപാടിയുടെ പ്രധാന ആകർഷണമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾക്കിടയിൽ കേരളത്തിന്റെ ഓണം സ്വന്തം സാംസ്കാരിക അടയാളങ്ങളോടെ നിറഞ്ഞുനിന്നു.

കേരളത്തിൽ തിരുവോണപ്പുലരിയുടെ വരവറിയിച്ച് നാടും വീടുകളും ഉണരുമ്പോൾ, ന്യൂയോർക്കിന്റെ ഹൃദയത്തിൽ മലയാളികൾ ഒത്തുചേർന്ന് ഓണത്തെ വരവേറ്റത് പ്രവാസി മലയാളികളുടെ കേരളവുമായുള്ള ആത്മബന്ധത്തിന്റെ ശക്തമായ പ്രതീകമായി. ഭൂമിശാസ്ത്രപരമായ അകലം മറികടന്ന്, കേരളത്തിന്റെ ഓണപ്പാരമ്പര്യം ന്യൂയോർക്ക് നഗരത്തിന്റെ തിരക്കിനിടയിലും അതേ ആവേശത്തോടെ ആഘോഷിക്കപ്പെട്ടു.

പരമ്പരാഗത വേഷവിധാനങ്ങളിൽ എത്തിയ മലയാളി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. തിരുവാതിരയും വിവിധ നൃത്താവതരണങ്ങളും ടൈംസ് സ്ക്വയറിൽ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തിന് വർണാഭമായ ദൃശ്യാവിഷ്കാരമായി. ഓണക്കോടിയും കേരളീയ വേഷങ്ങളും അണിഞ്ഞെത്തിയ മലയാളികളുടെ സാന്നിധ്യം ടൈംസ് സ്ക്വയറിനെ വേറിട്ടൊരു ഓണവേദിയാക്കി മാറ്റി.

കാൻജ് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, കമ്മറ്റി അംഗങ്ങളായ കൃഷ്ണ പ്രസാദ്, രേഖ മുരളി, അനൂപ് മാത്യൂസ്, നിധിൻ ജോയ്, ട്രസ്റ്റി ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള,പ്രോഗ്രാം കൺവീനർമാരായ ബൈജു വർഗീസ്, ജെയിംസ് ജോർജ്, ലിഫിൻ കൂടാതെ അനേകം KANJ ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഓണം കേരളീയ സമൂഹത്തിന്റെ മാത്രം ആഘോഷമല്ലെന്നും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകത്തിന് നൽകുന്ന സാംസ്കാരിക ഉത്സവമാണെന്നും പരിപാടി ഓർമിപ്പിച്ചു. അമേരിക്കൻ മണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് കേരളത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും വിവിധ സമൂഹങ്ങളിലേക്ക് മലയാളികളുടെ സാംസ്കാരിക സമ്പന്നത എത്തിക്കുന്നതിനുമുള്ള KANJ-ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഓണവിളംബരം.

“കേരളത്തിന്റെ ഓണം, ന്യൂയോർക്കിന്റെ ഹൃദയത്തിൽ” എന്ന ആശയം യാഥാർഥ്യമാക്കിയ ഈ ചരിത്രനിമിഷം KANJ-ന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനം നൽകി. കേരളം തിരുവോണത്തെ വരവേൽക്കുമ്പോൾ ന്യൂയോർക്കിൽ ഉയർന്ന ഓണവിളംബരം, ലോകത്തിന്റെ ഏതു കോണിലായാലും മലയാളിയുടെ ഹൃദയത്തിൽ കേരളം ജീവിക്കുന്നുവെന്ന സന്ദേശം കൂടിയായി.

ടൈംസ് സ്ക്വയറിന്റെ വെളിച്ചങ്ങൾക്കിടയിൽ മലയാളികളുടെ ഓണക്കോടികളും കലാപ്രകടനങ്ങളും ഓണസന്ദേശവും നിറഞ്ഞുനിന്ന ആ സായാഹ്നം, കാൻജിൻറെ ചരിത്രത്തിലും അമേരിക്കൻ മലയാളികളുടെ സാംസ്കാരിക യാത്രയിലും ഓർമിക്കപ്പെടുന്ന ഒരു മനോഹര അധ്യായമായി മാറി.

സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്‌ളിൻ ഹൈ സ്കൂളിൽ അരങ്ങേറുന്ന കാൻജിൻറെ മഹത്തായ ഓണാഘോഷങ്ങളിലേക്ക് എല്ലാ മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, ട്രഷറർ ഖുർഷിദ് ബഷീർ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണ പ്രസാദ്, ജോയിന്റ് ട്രഷറർ ദയ ശ്യാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചുമതലയുള്ള അസ്ലം ഹമീദ്, സ്പോർട്സ് അഫയേഴ്സ് അനൂപ് മാത്യൂസ് രാജു, ഐടി ഓഫീസർ നിധിൻ ജോയ് ആലപ്പാട്ട്, പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ് രേഖ നായർ, ചാരിറ്റി അഫയേഴ്സ് ജയകൃഷ്ണൻ എം. മേനോൻ, കൾച്ചറൽ അഫയേഴ്സ് രേഖ പ്രദീപ്, യൂത്ത് അഫയേഴ്സ് ശ്രീകുമാർ കെ.എസ്., എക്സ്-ഓഫീഷ്യോ സോഫിയ മാത്യു തുടങ്ങിയവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും visit www.kanj.org

വാർത്ത : കാൻജ് മീഡിയ വിങ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ