മുഖ്യ പ്രഭാഷകനായ മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റർ ശ്രീ എം .പി . സൂര്യദാസ്, പത്ര മാധ്യമ രംഗത്ത് ഒരു വാർത്ത ഉടലെടുക്കുന്ന കഥ , അനേകം ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ചു കൊണ്ട് സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ബോർഡ് സെക്രട്ടറി – ജിൻസ് മോൻ സക്കറിയ , വൈസ് ചെയർമാൻ – ഡോക്ടർ. മാത്യു ജോയ്സ്, സെക്രട്ടറി – ഷാൻ ജസ്റ്റസ് , ട്രെഷറർ – സണ്ണി ജോർജ് , ഡോക്ടർ ഈപ്പൻ ഡാനിയേൽ , പട്രീഷ്യ ഉമാശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു . ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് ആൽബെർട്ട ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ സിനി ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് അബി നെല്ലിക്കൽ സ്വാഗതവും , ഡോക്ടർ പി .വി ബൈജു നന്ദിയും പറഞ്ഞു .



