Monday, July 6, 2026
Homeഅമേരിക്കഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും, കേരളപ്പിറവി ആഘോഷവും ഒക്‌ടോബര്‍ 31 വള്ളിയാഴ്ച

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും, കേരളപ്പിറവി ആഘോഷവും ഒക്‌ടോബര്‍ 31 വള്ളിയാഴ്ച

ജോസ് മണക്കാട്ട്

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും 69-ാമത് കേരളപ്പിറവി ആഘോഷവും ഒക്‌ടോബര്‍ 31-ാം തീയതി വൈകുന്നേരം 7.30-ന് മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

കഴിഞ്ഞ 53 വര്‍ഷമായി ഷിക്കാഗോയില്‍ നിലകൊള്ളുന്ന നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതനമായ സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തന മികവുകൊണ്ടും അംഗത്വബലം കൊണ്ടും നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഇടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

ഈ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി അനുഗ്രഹിച്ച് തുടക്കം കുറിക്കുന്നത് പ്രസ്തുത സംഘടനയെ നാളിതുവരെ വിജയകരമായി നയിച്ച മുന്‍ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങള്‍ ആദരണീയനായ ഷിക്കാഗോ സീറോ മലബാര്‍ സഭാ പിതാവ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കുന്നതായിരിക്കും.

തുടര്‍ന്ന് സാറാ അനിലിന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ മണവാളന്‍സ് ഗ്രൂപ്പിന്റെ കലാപരിപാടികള്‍ അരങ്ങേറും. പ്രസ്തുത മീറ്റിംഗിലേക്ക് നല്ലവരായ നിങ്ങള്‍ ഓരോരുത്തരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ജോസ് മണക്കാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com