Sunday, April 21, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 09| ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 09| ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും”.

ഡോ അംബേദ്ക്കർ

സമത്വം ,സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഡോ അംബേദ്ക്കർ വിഭാവനം ചെയ്തത്.

ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസ പ്രമാണങ്ങൾ പൊതുവായി അടിച്ചേൽപ്പിക്കുമ്പോളാണ് അവിടെ അരാജകത്വം നിലനിൽക്കുന്നത്. ഇപ്പോൾ ഭരണ കർത്താക്കളുടെ ആജ്ഞകളെ നിശ്ശബ്ദരായി സഹിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. മത ന്യൂനപക്ഷങ്ങളും,ദളിത് വിഭാഗങ്ങളും ഭരണകൂട ഭീകരതയുടെ തീവ്രത അനുഭവിക്കുകയാണ്. വിവിധ മത വിശ്വാസങ്ങൾ ഒരാളുടെ സ്വകാര്യ മുതൽക്കൂട്ടായി ജീവിക്കാൻ പ്രതീക്ഷ തരുന്ന ഉപാധിയായി കണ്ടു ആരെയും വിശ്വാസം അടിച്ചേൽപ്പിക്കാതെ, വ്യക്തി സ്വാതന്ത്ര്യം നിലനിർത്തിയാൽ മാത്രമേ മേല്പറഞ്ഞ വാക്കുകൾക്ക് പ്രാധാന്യം അർഹിക്കുന്നുള്ളു.

സ്നേഹം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments