Monday, March 17, 2025
Homeഅമേരിക്കവയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ സാധ്യമായതെല്ലാം ചെയ്യും

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഫോമാ സാധ്യമായതെല്ലാം ചെയ്യും

ഫോമാ ന്യൂസ് ടീം

ഹൂസ്റ്റണ്‍: സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫോമായെ പ്രതിനിധീകരിച്ച് സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി പറഞ്ഞു.

വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ അരുണ്‍, മാനന്തവാടി തഹസീല്‍ദാര്‍ അഗസ്റ്റിന്‍ എം.ജെ, കുന്നത്തിടവക വില്ലേജ് ഓഫീസര്‍ അശോകന്‍ ജോര്‍ജ്, മേപ്പാടി പഞ്ചായത്ത് അധികൃര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കഴ്ച്ചയില്‍ ഫോമായുടെ വയവാട് പുനരധിവാസ പ്രോജക്ട് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട അധികൃതര്‍ നിലവിലെ സാഹചര്യങ്ങള്‍ ഫോമാ പ്രതിനിധിയോട് വിശദീകരിക്കുകയും ചെയ്തു. പുനരധിവാസത്തിനായി കല്‍പ്പറ്റ ബൈപാസിനോട് ചേര്‍ന്ന സ്ഥലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ അധികൃതര്‍ സിജില്‍ പാലയ്ക്കലോടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു.

വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളില്‍ പുലര്‍ച്ചയുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകളില്‍ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റര്‍ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചില്‍ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്.

രണ്ടു ഗ്രാമങ്ങള്‍ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കില്‍ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി.

എക്കാലത്തെയും നോവുന്ന ഓര്‍മയായി അവശേഷിക്കുന്ന വയനാട് ദുരന്തത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്ക് തക്കതായ സഹായം നല്‍കുന്നതില്‍, അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ എന്ന നിലയില്‍ ഫോമായ്ക്ക് പ്രത്യേകമായ താത്പര്യമുണ്ടെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

ഫോമാ ന്യൂസ് ടീം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments