സുന്ദര കിനാവുകൾ
കൊണ്ടു നീ ചിലനേരം
ചന്ദനക്കട്ടിൽ, എനിക്കേകിടാം
സ്വപ്നതുല്ല്യം…..
മങ്കയാണല്ലോ നീയും,
നീയുണ്ടോ പുരുഷന്റെ
ഉള്ളിലെ സ്നേഹപ്പൂവിൻ
സൗരഭ്യമറിയുന്നു….
കണ്ണുകൊണ്ടെല്ലാം കണ്ടുനിന്നാലേ
വിശ്വാസത്തിൻ
അംഗുലീ തലോടലിന്നാവുള്ളൂ
പൈങ്കിളിപ്പെണ്ണേ…..?
എങ്കിൽ ഞാൻ നിന്നിൽനിന്നു
വിടചൊല്ലുകയാണ്,
നിന്റെ മാത്രമല്ലല്ലോ
ഭൂലോകം മുഴുക്കെയും…..!!
ചന്ദ്രശേഖരൻ പ്ലാവളപ്പിൽ
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)