Sunday, May 26, 2024
Homeഅമേരിക്കഫൊക്കാനയുടെ സന്തത സഹചാരി സോമോൻ സക്കറിയ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ഫൊക്കാനയുടെ സന്തത സഹചാരി സോമോൻ സക്കറിയ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് സോമോൻ സക്കറിയ കൊണ്ടൂരാൻ മത്സരിക്കുന്നു. കനേഡിയൻ മലയാളീ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

പ്രമുഖ സാമൂഹിക പ്രവർത്തകനും കനേഡിയൻ മലയാളികളുടെ പ്രിയങ്കരനുമായ സോമോൻ ഒരു മികച്ച സംഘാടകനും സാംസ്‌കാരിക മേഖലകളിലും ബിസിനസ് രംഗത്തും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. സംഘടനകൾക്കതീതമായി കാനഡയിലെ മലയാളികൾക്കിടയിൽ വ്യക്തി പ്രഭ ചൊരിഞ്ഞിട്ടുള്ള സോമോൻ മുഖം നോക്കാതെ മറ്റുള്ളവർക്ക് എന്ത് സഹായം ചെയ്യാനും ഓടിയെത്തുന്ന വ്യക്തിയാണ്. വളരെ കുറച്ചു സമയംകൊണ്ട് കനേഡിയൻ മലയാളീ അസോസിയേഷനെ കാനഡയിലെ തന്നെ മികച്ച ഒരു അസോസിയേഷൻ ആക്കിമാറ്റാൻ കഴിഞ്ഞത് സോമോൻ സക്കറിയയുടെ ശ്രമഫലമാണ്. ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റ് ആയിരുന്നു സോമൻ ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്നു. ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയായ അദ്ദേഹം കാനഡ-അമേരിക്കൻ മലയാളീ സമൂഹത്തിൽ ഏവർക്കും സുപരിചിതയാണ്.

കൊണ്ടൂരാൻ ട്രക്കിങ്ങ് കമ്പനി ഉടമയായ സോമോൻ മലയാളീ ട്രക്കേഴ്‌സ് അസോസിയേഷൻ (MTAC) .പ്രസിഡന്റ് കൂടെയാണ്. നാഷണൽ ഫെഡറേഷൻ ഓഫ് കാനേഡിയൻ മലയാളീ അസോസിയേഷന്റെ ട്രഷറും ആയിരുന്നു അദ്ദേഹം ടൊറന്റോ സെയിന്റ് ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിലെ കമ്മിറ്റി മെമ്പർ ആയും പ്രവർത്തിക്കുന്നു . കാനഡയിലെ ഒന്റാരിയോ- ലണ്ടനിൽ താമസിക്കുന്ന സോമോൻ കാനഡയിൽ കുടിയേറും മുൻപ് സിഗപ്പൂരിലായിരുന്നു. ഭാര്യ: ആശ സോമോൻ . മക്കൾ: ജാക്ക്, ഡോൺ,ഈഡൻ, ബ്രാഡ്‌ലി,മിഗ്വേൽ.

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സോമോൻ സക്കറിയ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സോമോൻ സക്കറിയയുടെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സോമോൻ സക്കറിയയുടെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡയിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സോമോൻ സക്കറിയയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ ,ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , ബ്ലെസ്സൺ മാത്യു, ജീമോൻ വർഗീസ്, ജെയിൻ തെരേസ, ഹണി ജോസഫ് റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ സോമോൻ സക്കറിയക്ക് വിജയാശംസകൾ നേർന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments