Monday, August 31, 2026
Homeഅമേരിക്കഎന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ കുടുംബ പിക്നിക്ക് ക്വീന്‍സില്‍ നടത്തി

എന്‍‌വൈ‌സിടി സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി ഉദ്യോഗസ്ഥരുടെ കുടുംബ പിക്നിക്ക് ക്വീന്‍സില്‍ നടത്തി

ജയപ്രകാശ് നായർ

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിലുള്ള മലയാളി ഉദ്യോഗസ്ഥരുടെയും വിരമിച്ചവരുടെയും കുടുംബങ്ങളുടെ കൂട്ടായ്മ ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11 മണിമുതൽ ക്വീൻസിലെ ആലിപോണ്ട് പാർക്കിൽ പിക്നിക്ക് നടത്തി. പ്രസിഡന്റ് പ്രിൻസ് പോൾ, സെക്രട്ടറി റോബി കോശി, ട്രഷറർ അരുൺ അച്ചൻകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ, വിവിധ തരം ഭക്ഷണ പാനീയങ്ങളോടെ സംഘടിപ്പിച്ച പിക്നിക്ക് പങ്കെടുത്തവരെല്ലാം ആസ്വദിച്ചു.

ആരോൺ കോശിയുടെ നേതൃത്വത്തിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് സീനിയർ മെമ്പർമാരായ പി.എസ്. വർഗീസും, വർഗീസ് ഒലഹന്നാനും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പലരും ഈ പിക്നിക്കിൽ പങ്കെടുത്തുവെന്നത് വളരെ അഭിനന്ദനീയമായി. പുതിയതായി ജോലിയില്‍ പ്രവേശിച്ചവരേയും കുടുംബാംഗങ്ങളെയും പരിചയപ്പെടുവാനുള്ള ഒരവസരമായി പലരും ഈ സംഗമത്തെ ഉപയോഗിച്ചു.

അംഗങ്ങൾ സംഭാവന ചെയ്ത ഉല്പന്നങ്ങൾ റിനോജ് കോരുതിന്റെ നേതൃത്വത്തിൽ ലേലം വിളിച്ചു. പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയല്ല ലേലം വിളി സംഘടിപ്പിച്ചത്. അതിലൂടെ ആളുകളെ മുഷിപ്പിക്കാതെ പിക്നിക്ക് രസകരമാക്കുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ റിനോജ് വിജയിക്കുകയും ചെയ്തു.

നവംബറിൽ നടക്കാനിരിക്കുന്ന “ഫാമിലി നൈറ്റ്” വന്‍ വിജയമാക്കി മാറ്റുവാൻ ഏവരുടെയും സഹകരണം രക്ഷാധികാരി കൂടിയായ ജയപ്രകാശ് നായർ അഭ്യർത്ഥിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ