Friday, April 10, 2026
Homeഅമേരിക്കഡാർക്ക് ട്രാക്കിംഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഡാർക്ക് ട്രാക്കിംഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അയ്മനം സാജൻ P R O

വ്യത്യസ്തമായ കുറ്റാന്വേഷണ കഥയുമായി എത്തുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തീയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.

ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ .

ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാർ തന്നെ. വർഷങ്ങളോളം ക്യാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്.

ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമ്മിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം – എ.കെ.ശ്രീകുമാർ നിർവഹിക്കുന്നു. ക്യാമറ – എ.കെ.ശ്രീകുമാർ, ഗാന രചന – വിനോദ് കൃഷ്ണൻ ,ജീമോൻ എബ്രഹാം, സംഗീതം – സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബി.ജി.എം – സഞ്‌ജീവ് കൃഷ്ണൻ, ആർട്ട് – അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ ജോർജ്, ആക്ഷൻ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി – മനോജ് കലാഭവൻ, മേക്കപ്പ് – രജനി, കോസ്റ്റ്യൂം – ശ്രീജ മനോജ്, സ്റ്റുഡിയോ – പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ – നിജേഷ് സി,പി.ആർ.ഒ – അയ്മനം സാജൻ

അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.ചിത്രം ഉടൻ തീയേറ്ററിലെത്തും.

അയ്മനം സാജൻ P R O

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com