Sunday, December 14, 2025
Homeഅമേരിക്കചിങ്ങനിലാവ് (കവിത) ✍ സരസ്വതി വി.കെ, കോഴിക്കോട്

ചിങ്ങനിലാവ് (കവിത) ✍ സരസ്വതി വി.കെ, കോഴിക്കോട്

ആവണി മാസം വന്നണഞ്ഞു
ആർത്തുല്ലസിക്കുവിൻ ഉണ്ണികളേ …
മാരിക്കാർ പോയി മാനം തെളിഞ്ഞു
തുമ്പയും തെച്ചിയും കൺ തുറന്നൂ ഈ –
തുമ്പയും തെച്ചിയും കൺ തുറന്നു.
പൂക്കൾ പറിച്ചിടാം മണ്ടിമണ്ടി –
പൂവട്ടി നിറക്കുവിൻ ഉണ്ണികളേ ..
പുത്തനുടുപ്പുമണിഞ്ഞു കൊണ്ടും
പൂപ്പൊലിപ്പാട്ടുകൾ പാടിക്കൊണ്ടും
മാവേലി മന്നനെ എതിരേറ്റിടാം
ആവണപ്പലകമേൽ കുടിയിരുത്താം.
പാലടപ്രഥമനും പഴനുറുക്കും പപ്പടം
പലവക ഉപ്പേരിയും.
എന്തു രസമാണീ ഓണക്കാലം
എന്തു രസമാണീ ഓണക്കാലം.
ചിങ്ങനിലാവും വന്നണഞ്ഞൂ –
മാവേലി മന്നനെ എതിരേറ്റിടാൻ.
മലയാളനാടും ഒരുങ്ങിയല്ലോ –
മാവേലി മന്നനെ എതിരേറ്റിടാൻ.
പൂക്കളം തീർത്തിടാം ചേച്ചിക്കൊപ്പം
കുഞ്ഞുടുപ്പൊന്നു മണിഞ്ഞു കൊണ്ടും –
എന്തു രസമാണീ ഓണക്കാലം
എന്തു രസമാണീ ഓണക്കാലം
എന്തു രസമാണീ ഓന്നക്കാലം ….

സരസ്വതി വി.കെ, കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com