Friday, November 6, 2026
Homeഅമേരിക്കബെൻസേലം അഡൽറ്റ് ഡേ കെയർ ഈസ്റ്റർ ദിനാഘോഷം സംഘടിപ്പിച്ചു.

ബെൻസേലം അഡൽറ്റ് ഡേ കെയർ ഈസ്റ്റർ ദിനാഘോഷം സംഘടിപ്പിച്ചു.

നൈനാൻ മത്തായി

ബെൻസേലം: ബെൻസേലം അഡൽറ്റ് ഡേ കെയറിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ആറാം തീയതി, തിങ്കളാഴ്ച ഈസ്റ്റർ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വാര്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.

ശ്രീമാൻ നൈനാൻ മത്തായി അധ്യക്ഷനായിരുന്നു. ഈസ്റ്റർ ഒരു ചരിത്ര സംഭവത്തിന്റെ ഓർമ്മ മാത്രമല്ല, പിന്നയോ ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ആത്മീയ മാറ്റത്തിന്റെയും പുതു ജീവിതത്തിന്റെയും ആഹ്വാനം കൂടിയാണെന്നും തന്റെ അധ്യക്ഷ്യ പ്രസംഗത്തിൽകൂടി ഓർമിപ്പിച്ചു. സ്നേഹം, ക്ഷമ, ത്യാഗം, പ്രത്യാശ എന്നിവയുടെ മഹത്തായ സന്ദേശം മനുഷ്യർക്ക് പകർന്നു നൽകുന്നതാണ് ഈസ്റ്റർ എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ബെൻസേലം അഡൽറ്റ് ഡേ കെയർ സെന്ററിന്റെ ഉടമസ്ഥാവകാശികളായ ശ്രീമാൻ ജാക്ക് പട്ടേലിന്റെയും ശ്രീമതി ഡിംപിൾ ദേശായിയുടെയും സാന്നിധ്യം ആഘോഷ പരിപാടികൾ കൂടുതൽ ഊഷ്മളവും സന്തോഷഭരിതവുമാക്കി തീർത്തു.

ഈസ്റ്റർ ബണ്ണിയായി വേഷമിട്ട ശ്രീമാൻ നെൽസൺ അഗസ്റ്റിന്റെ ഗംഭീരമായ അവതരണം വേദിയെ കൂടുതൽ വർണ്ണശഭളമാക്കി. ശ്രീമാൻ കുശാൽ മീവാനയുടെ ഈസ്റ്റർ സന്ദേശത്തിനു ശേഷം ശ്രീമതി എലിസബത്തും സംഘവും ചേർന്നാലപിച്ച സമൂഹ ഗാനവും ശ്രീമതി കുഞ്ഞമ്മ തോമസിന്റെ പ്രാർത്ഥനാ ഗാനവും സദസ്യർക്കു ആനന്ദമേകി. തുടർന്ന് ശ്രീമതി ഡിംപിൾ ദേശായി നൽകിയ ഈസ്റ്റർ സന്ദേശത്തിൽ യേശുക്രിസ്തു തന്റെ ഉയിർപ്പിലൂടെ ഈ ലോകത്തിനു പകർന്നു നൽകിയ സ്നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും എടുത്തു പറഞ്ഞു. ഈ സന്ദേശത്തിനു ശേഷം ശ്രീമതി ലിസി ജേക്കബ് ഇംഗ്ലീഷിലും ശ്രീമാൻ തോമസ് ടി വർഗീസിന്റെ മലയാളത്തിലുള്ള പാട്ടും വളരെ മനോഹരമായി ആലപിച്ചു.

ബെൻസേലം അഡൽറ്റ് ഡേ കെയർ ചെയ്യുന്ന വലിയ സേവനത്തിലൂടെ വാര്ധക്യത്തിലായിരിക്കുന്നവർക്കു ലഭിക്കുന്ന സന്തോഷവും ആശ്രയവും വാക്കുകൾക്ക് അതീതമാണെന്നു തന്റെ ഉപസംഹാര പ്രസംഗത്തിൽ ശ്രീമാൻ നൈനാൻ മത്തായി എടുത്തു പറഞ്ഞു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്നുള്ള യേശുക്രിസ്തുവിന്റെ തിരുവചന ആഹ്വാനത്തോടും കൂടി ഈസ്റ്റർ പരിപാടികൾ കൃത്യം പന്ത്രണ്ടുമണിയോടുകൂടി പര്യവസാനിച്ചു. അതിനുശേഷം സമ്മാനദാന വിതരണവും എല്ലാവർക്കും വിഭവസമൃദ്ധമായ ഈസ്റ്റർ ഭക്ഷണവും നൽകി.

നൈനാൻ മത്തായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ