Tuesday, June 9, 2026
Homeഅമേരിക്കഅവൾ: വിരിയുന്നതും വാടുന്നതും നിന്റെ മണ്ണിലാണ്... (ലേഖനം) ✍️ സിജു ജേക്കബ്

അവൾ: വിരിയുന്നതും വാടുന്നതും നിന്റെ മണ്ണിലാണ്… (ലേഖനം) ✍️ സിജു ജേക്കബ്

ഒരു സ്ത്രീയുടെ സ്വഭാവം എന്നത് അവൾ ജന്മനാ കൊണ്ടുനടക്കുന്ന ഒന്നല്ല; മറിച്ച് അവൾക്ക് ചുറ്റുമുള്ള ലോകം അവളിൽ വരച്ചുചേർക്കുന്ന ചിത്രമാണ്. അവൾ ഒരു കണ്ണാടിയാണ്—അവൾക്ക് മുന്നിൽ നിൽക്കുന്ന പുരുഷന്റെയും സമൂഹത്തിന്റെയും യഥാർത്ഥ മുഖം പ്രതിഫലിപ്പിക്കുന്ന ഒരു തെളിനീർ കണ്ണാടി.

സുരക്ഷിതത്വത്തിന്റെ ചിറകുകൾ…

ഒരു സ്ത്രീ
ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ചിരിക്കുകയും ഭയമില്ലാതെ നിഴൽ പറ്റി നിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അവിടെ ഒരു ‘യഥാർത്ഥ പുരുഷൻ’ ഉണ്ട്. അവൾക്ക് അവിടെ തന്റെ കരുത്ത് തെളിയിക്കേണ്ട ബാധ്യതയില്ല.
ആ ഊഷ്മളതയിൽ അവൾ സുരക്ഷിതയാണ്. സമാധാനം എന്നത് അവൾക്ക് ഒരു വാഗ്ദാനമല്ല, മറിച്ച് അനുഭവമാണ്.

ഉത്തരവാദിത്തങ്ങളുടെ തടവറ.

ഒരു സ്ത്രീ ഒരമ്മയെപ്പോലെ ഓടിനടക്കുന്നുവെങ്കിൽ, ക്ഷമയോടെ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുവെങ്കിൽ അതിനർത്ഥം അവൾക്കൊപ്പമുള്ളത് ഒരു ആൺകുട്ടിയുടെ മനസ്സുള്ള ഒരു പുരുഷൻ ആണെന്നാണ്.

അവൾ അവനെ സ്നേഹിക്കുന്നില്ലെന്നല്ല അവനെ ഉയർത്തേണ്ടി വരുന്നതു കൊണ്ട് അവൾ അകത്ത് തളർന്നുപോകുന്നു.
സ്നേഹമില്ലാത്തതുകൊണ്ടല്ല അവൾ തളരുന്നത്, മറിച്ച് പക്വതയില്ലാത്ത ഒരു മനസ്സിനെ ജീവിതകാലം മുഴുവൻ തോളിലേറ്റേണ്ടി വരുന്നതുകൊണ്ടാണ്.

നിർബന്ധിത പടച്ചട്ട..

മൃദുവായ സ്വഭാവമുണ്ടായിരുന്ന പല സ്ത്രീകളും ഇന്ന് പരുക്കൻ ഭാവമുള്ള പോരാളികളാണ്. പുരുഷവേഷം കെട്ടിയല്ല, മറിച്ച് ആൺ കരുത്തോടെ അവൾക്ക് പൊരുതേണ്ടി വരുന്നത് കൂടെയുള്ളവൻ ഒരു ‘ദുർബലൻ’ ആയതുകൊണ്ടാണ്. നേതൃത്വം അവൾ ആഗ്രഹിച്ചു വാങ്ങിയതല്ല, മറിച്ച് തകരാതിരിക്കാൻ വേണ്ടി അവൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്.

അവിശ്വാസത്തിന്റെ കനലുകൾ.

അവൾ അകാരണമായി ഭയപ്പെടുന്നുണ്ടോ?
എപ്പോഴും ഉറപ്പുകൾക്കായി യാചിക്കുന്നുണ്ടോ? എങ്കിൽ കുറ്റം അവളുടേതല്ല. അവൾക്ക് ‘വിശ്വാസ പ്രശ്നമില്ല’, മറിച്ച് താൻ വിശ്വസിക്കുന്നവൻ വിശ്വസ്തനല്ലെന്ന കയ്പേറിയ സത്യം അവൾ തിരിച്ചറിയുന്നു എന്നതാണ് വാസ്തവം. സ്നേഹമില്ലാത്ത ബന്ധങ്ങളിൽ അവൾ ഉത്കണ്ഠയുടെ തടവുകാരിയാകുന്നു.

ഒരു സ്ത്രീ ബന്ധം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അസ്ഥിരതയിൽ കഴിയുന്നുവെങ്കിൽ — അവൾ നിർബലയായതല്ല.
അവളെ കാക്കേണ്ടവൻ, അവൾ ഒറ്റയ്ക്ക് പൊരുതട്ടെ എന്ന് മനഃപൂർവ്വം വിട്ടുകൊടുത്തിരിക്കുന്നു.

ഏകാന്തത..
ജീവിതഭാരത്താൽ അവൾ ഇടറി വീഴുന്നുവെങ്കിൽ, അവൾ ഒറ്റയ്ക്ക് പൊരുതട്ടെ എന്ന് കരുതി മാറിനിൽക്കുന്ന ഒരു മടിയന്റെ ഭാരം കൂടി അവൾ ചുമക്കുന്നുണ്ടാകാം.

ഇതൊരു സത്യമാണ്..
ഒരു സ്ത്രീയുടെ പെരുമാറ്റം, അവൾ ജീവിക്കുന്ന അന്തരീക്ഷത്തിന്റെ നേർചിത്രം മാത്രമാണ്.

ഇതൊരിക്കലും അർത്ഥമാക്കുന്നത്, ഒരു സ്ത്രീക്ക് സ്വന്തമായ വളർച്ചയും ഉത്തരവാദിത്തവുമില്ലെന്നല്ല. ഉണ്ട്, തീർച്ചയായും ഉണ്ട്.

ഒരു വിത്ത് എത്ര ഗുണമുള്ളതാണെങ്കിലും, ഉഴുതുമറിക്കാത്ത മണ്ണിലും കരിഞ്ഞുപോകുന്ന വെയിലിലും അത് മുളയ്ക്കില്ല.

സ്ത്രീ എന്നത് പ്രതികരിക്കുന്ന ഒരു ജീവനാണ്. അവൾക്ക് ചുറ്റുമുള്ള അന്തരീക്ഷം നന്മയുടേതാണെങ്കിൽ അവൾ പൂക്കും, സുഗന്ധം പരത്തും. എന്നാൽ അത് വേദനയുടേതാണെങ്കിൽ അവൾ വാടും. അവൾ തളർന്നു നടക്കുന്നുണ്ടെങ്കിൽ, ഒരുപക്ഷേ അവൾ ചുമക്കുന്നത് ഒരു മടിയന്റെ ജീവിതഭാരം കൂടി ആയിരിക്കാം.

സ്വയം വിധിക്കുന്നതിന് മുൻപ് ഓരോ സ്ത്രീയും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: “ഞാൻ ഏത് മണ്ണിലാണ് വേരിറക്കാൻ ശ്രമിക്കുന്നത്? ഏത് വെളിച്ചത്തിലാണ് ഞാൻ വളരാൻ ആഗ്രഹിക്കുന്നത്?”

ഒരു നല്ല സ്ത്രീ എന്നത് കേവലം വിധേയത്വം ശീലിച്ചവളല്ല, മറിച്ച് സ്നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും അർഹതയുള്ള ഒരു വ്യക്തിത്വമാണ്.

സിജു ജേക്കബ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com