Friday, October 9, 2026
Homeഅമേരിക്ക"അമ്മയും കുറെ മക്കളും" ✍ മനോജ് കൊമ്പ്ര ബാംഗ്ലൂർ.

“അമ്മയും കുറെ മക്കളും” ✍ മനോജ് കൊമ്പ്ര ബാംഗ്ലൂർ.

അമ്മയെ വിട്ടു മക്കൾ പടിയിറങ്ങി
ദുഃഖം അമ്മക്കുണ്ടായിരിക്കാം. വളർത്തി വലുതാക്കിയ മക്കൾ എന്നെന്നേക്കുമായി പോവുകയാണ്. എന്നാൽ മക്കളോ… ചിരിച്ചു കളിച്ചു ആഘോഷത്തോടെയാണ് അമ്മയെ വിടുന്നത്.

പറയുന്നത് A. M. M. A സംഘടനയെ പറ്റിയാണ്.

കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്ത അവസ്ഥ. വേഷം കെട്ടി വരാനൊരു വേദി. അമ്മയെ പല നടീ നടന്മാരും കണ്ടത് അങ്ങിനെ ആയിരുന്നു. ഇടയ്ക്കു നടത്തിപ്പോന്ന കലാ പരിപാടികൾ, അതിന്റെ ധൂർത്തോടെ നടത്തുന്ന റിഹേഴ്സലുകൾ…. എന്തൊക്കെയായിരുന്നു ബഹളങ്ങൾ. അവസാനം പവനായി ശവമായി…

എന്തിനായിരുന്നു ഇങ്ങനൊരു സംഘടന. ആർക്കാണ് ഈ സംഘടന കൊണ്ട് ഗുണമുണ്ടായത്?
സിനിമ എന്ന വ്യവസായത്തിൽ ഒരു നിശ്ചിത ജോലി സ്ഥിരമായി നല്കപ്പെടുന്നില്ല. ചാൻസ് കിട്ടിയാൽ കിട്ടി. അത് കൊണ്ട് തന്നെ അവിടെ വരുന്ന 80 ശതമാനം നടീ നടന്മാരും സ്ഥിരമായി സിനിമ ഇല്ലാത്തവരാണ്. ഇവരെ വെച്ച് കൊണ്ടാണ് അമ്മ എന്ന സംഘടന നയിക്കപ്പെടുന്നത്. അവർ ഭരിച്ചാൽ സംഘടന നന്നാകില്ല എന്നല്ല, അവർക്ക് കുറെ പരിമിതികൾ വരും . കാരണം ഡിമാൻഡ് ഉള്ള നടീനാടന്മാർ ഭരിക്കുമ്പോൾ അവരുടെ വാക്കിനും പ്രവൃത്തികൾക്കും മറ്റുള്ളവർ കൂടുതൽ വിലകൽപ്പിക്കും. ഡിമാൻഡ് ഇല്ലാത്തവർ ഭരിക്കുമ്പോൾ അവർക്ക് അതിന്റേതായ വിലയില്ലായ്മയും നേരിടേണ്ടി വരും.

മോഹൻലാൽ പ്രസിഡന്റ് ആവുന്നതും ശ്വേതാ മേനോൻ പ്രസിഡന്റ് ആവുന്നതും തമ്മിൽ എത്രയോ എത്രയോ വ്യത്യാസമുണ്ട്. ആ വ്യത്യാസം ആ സംഘടനയുടെ ഭരണ തലത്തിൽ എല്ലായിടത്തും പ്രകടമായി കാണുകയും ചെയ്യും. അമ്മ എന്ന സംഘടനയുടെ വീഴ്ചയ്ക്ക് അതും ഒരു കാരണമായിരുന്നിരിക്കാം.

അമ്മ എന്ന സംഘടനയിൽ ബഹളമുണ്ടാക്കിയ ലക്ഷ്മിപ്രിയയും നീനാക്കുറുപ്പും എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്? എത്ര സിനിമകളിൽ അഭിനയിക്കുന്നുണ്ട്? അവർ സ്ഥിരം നടിമാർ ആണോ? അല്ല. അൻസിബ ഹസൻ മിനിമം ഗ്യാരണ്ടിയുള്ള പുതുമുഖ നടിയും ദൃശ്യം പോലുള്ള സിനിമകളിലെ പ്രധാന വേഷം കൈകാര്യം ചെയ്തു പ്രശസ്തിയായ പെൺകുട്ടിയും ആണ്. അവരുടെ വാക്കിന് കുറച്ചുകൂടെ വില നടീനടന്മാരും പൊതുജനങ്ങളും കല്പിക്കും എന്ന് തന്നെയാണ് നമുക്ക് വിശ്വസിക്കേണ്ടത്.

അമ്മ എന്ന സംഘടനയിലെ ഭരണകർത്താക്കളുടെ വിവരമില്ലായ്മയും തോന്നിവാസങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ച ആ കൊച്ചു നടി എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് മുന്നിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു.

ഒരു സംഘടനയിലെ വിവരക്കേടുകൾ തുറന്നു പറഞ്ഞാലേ ആ സംഘടനയെ വൃത്തിയാക്കി എടുക്കാൻ സാധിക്കൂ, അല്ലെങ്കിൽ അങ്ങനെയൊരു സംഘടന ഇവിടെ നടക്കുന്നതിലും നടത്തുന്നതിലും യാതൊരു അർത്ഥവുമില്ല.

അമ്മ എന്ന സംഘടന കുറേ നടിമാർക്ക് ഫാഷൻ ഷോ കാണിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായി മാറിപ്പോയിരുന്നു ഈ അടുത്തകാലത്തായി. അതുതന്നെ ആ സംഘടനയുടെ ബലമില്ലായ്മയെ കാണിക്കുന്നു. ഇന്നസെന്റും മോഹൻലാലും ഒക്കെ പടിയിറങ്ങിയതിനു ശേഷം ആ സംഘടന, അമ്മ തീരാ ദുഃഖത്തിൽ തന്നെയായിരുന്നു.

മലയാളിക്ക് മലയാള സിനിമയ്ക്ക് ഇങ്ങനെയൊരു സംഘടന വേണമെന്ന് ആവശ്യമേയില്ല അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സംഘടന പിരിച്ചുവിടുന്നതായിരിക്കും ഏറ്റവും ഉത്തമം.
അവിടുത്തെ തൊട്ടു കൂടായ്മയെയും തീണ്ടലിനെയും പറ്റി ജോയ് മാത്യു കുറച്ചു വർഷങ്ങൾക്കു മുൻപ് തുറന്നടിച്ചത് ഇത്തരുണത്തിൽ ഓർമിക്കുകയാണ്.
ആ സംഘടന എന്നെന്നേക്കുമായി അടച്ചുപൂട്ടിക്കോട്ടെ ഇവിടെ ഒരു മലയാളിക്കും ഒരു ചേതവുമില്ല.

മനോജ് കൊമ്പ്ര ബാംഗ്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ