Thursday, September 24, 2026
Homeഅമേരിക്കഗസ്സ വെടിനിർത്തൽ നിർണായക ഘട്ടത്തിലെന്ന് ഖത്തർ; ഭാഗികമായി അതിർത്തി തുറക്കുന്നതിൽ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ.

ഗസ്സ വെടിനിർത്തൽ നിർണായക ഘട്ടത്തിലെന്ന് ഖത്തർ; ഭാഗികമായി അതിർത്തി തുറക്കുന്നതിൽ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ.

ദോഹ: ഗസ്സ വെടിനിർത്തൽ കരാർ നിർണായക ഘട്ട ത്തിലെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. യു.എസിൻ്റെ നേതൃത്വത്തി ലുള്ള അന്താരാഷ്ട്ര മധ്യസ്ഥസംഘം രണ്ടാം ഘട്ട കരാർ നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇസ്രായേൽ സേനയുടെ പൂർണ പിന്മാറ്റമുണ്ടാകുക യും ഗസ്സ സ്ഥിരതയിലേക്ക് തിരിച്ചുപോകുകയും ജന ത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയു കയും ചെയ്യും വരെ വെടിനിർത്തൽ പൂർണമാകില്ല. നില വിൽ അങ്ങനെയൊരു സാഹചര്യമായിട്ടില്ല”- ആൽഥാനി വ്യക്തമാക്കി.

രണ്ടുവർഷമായി തുടർന്ന വംശഹത്യ ഭാഗികമായി അവ സാനിപ്പിച്ചുവെങ്കിലും ഒക്ടോബറിൽ വെടിനിർത്തൽ നി ലവിൽ വന്നശേഷം 360 ഫലസ്‌തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഗസ്സ സിറ്റി യിലെ ബോംബിങ്ങിൽ രണ്ട് ഫലസ്ത‌ീനികൾ കൊല്ലപ്പെ ട്ടിരുന്നു.

ഒക്ടോബർ ഒന്നിന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന കരാർ പ്രകാരം ഒ ന്നാംഘട്ട വെടിനിർത്തൽ നിലവിൽവന്നിട്ടുണ്ട്. നിരവധി ബന്ദികളെ മോചിപ്പിച്ചതിന് പകരമായി നൂറുകണക്കിന് ഫലസ്തീനി തടവുകാരെയും വിട്ടയച്ചിട്ടുണ്ട്. അവസാന ബന്ദിയുടെ മൃതദേഹവും വിട്ടുകിട്ടാനുള്ള ചർച്ചകൾക്കാ യി ഇസ്രായേൽ സംഘം കഴിഞ്ഞ ആഴ്‌ച പ്രതിനിധി സം ഘത്തെ ഈജിപ്തിലേക്ക് അയച്ചിരുന്നു.

വെടിനിർത്തൽ രണ്ടാം ഘട്ടത്തിൽ ഗസ്സയിൽ അന്താരാ ഷ്ട്ര സേനയിറങ്ങുകയും ഭരണം രാജ്യാന്തരസമിതിക്ക് കൈമാറുകയും വേണം. ഹമാസിനെ നിരായുധീകരിക്കു ക, ഇസ്രായേൽ സൈനിക പിന്മാറ്റം പൂർത്തിയാക്കുക എന്നിവയും വേണം. ഇതൊന്നും ഇതുവരെ ആരംഭിച്ചിട്ടി ല്ല. ട്രംപ് അധ്യക്ഷനാകുന്ന രാജ്യാന്തര സമിതി ഈ വർ ഷാവസാനത്തോടെ ഗസ്സ ഭരണം ഏറ്റെടുത്തേക്കുമെന്ന് അറബ്, പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസി യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു‌. ഗസ്സയിലെ അന്താരാ ഷ്ട്ര സേനയിൽ തുർക്കിയുടെ പങ്കാളിത്തവും ഉണ്ടാകേ ണ്ടതാണെങ്കിലും അനുവദിക്കില്ലെന്ന് ഇസ്രായേൽ അറി യിച്ചിട്ടുണ്ട്.

അതിനിടെ, പുറത്തുപോകാൻ മാത്രം അനുവദിച്ച് റഫ അതിർത്തി തുറക്കാനുള്ള ഇസ്രായേൽ തീരുമാനത്തി നെതിരെ അറബ് രാജ്യങ്ങൾ ശക്തമായി രംഗത്തെത്തി. ഇതുവഴി ഫലസ്തീനികൾക്ക് നാടുവിടാൻ മാത്രമേ അ നുമതിയുണ്ടാകൂ. തിരിച്ചെത്താനാകില്ല. സഹായ ട്രക്കു കളും അനുവദിക്കില്ല. ഇത് അംഗീകരിക്കാനാകില്ലെന്ന് ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡൻ, പാകിസ്‌താൻ, ഖ ത്തർ, സൗദി അറേബ്യ, തുർക്കിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ