Monday, July 20, 2026
Homeഅമേരിക്കഹജ് തീർഥാടകർക്ക് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി സൗദി; എമർജൻസി നമ്പറുകൾ പ്രഖ്യാപിച്ചു.

ഹജ് തീർഥാടകർക്ക് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി സൗദി; എമർജൻസി നമ്പറുകൾ പ്രഖ്യാപിച്ചു.

ഈ വർഷത്തെ ഹജ് സീസണിൽ തീർഥാടകരുടെ  സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള സന്നദ്ധതയും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തീർഥാടകരുടെ ആവശ്യങ്ങൾക്കായി പ്രത്യേക എമര്‍ജന്‍സി നമ്പറുകള്‍  നല്‍കിയിട്ടുണ്ട്. തീർഥാടകർക്ക് 1966 എന്ന നമ്പറിൽ ഡയൽ ചെയ്‌ത് ഹോളി മോസ്‌ക് ഗസ്റ്റ് കെയർ സെന്ററുമായി ബന്ധപ്പെടാം. ആരോഗ്യ, അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് 977 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

സുരക്ഷാ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും മന്ത്രാലയം നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 937 എന്ന നമ്പറിലും ബന്ധപ്പെടാം.  വിവിധ സാഹചര്യങ്ങളിൽ തീർഥാടകരുമായി ദ്രുതഗതിയിൽ ഇടപെടാനും നടപടിക്രമങ്ങൾ സുഗമമാക്കാനും ഇത് വഴി സാധിക്കും.

തീർഥാടകർക്ക് ആരോഗ്യം, സുരക്ഷ, ഭരണപരമായ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com