Friday, July 26, 2024
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

പതിവായി ഒരു നിശ്ചിത അളവില്‍ ശര്‍ക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചിലര്‍ ഭക്ഷണശേഷം ഒരല്പം ശര്‍ക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. ആരോഗ്യം മെച്ചപ്പെടുത്താന്‍ ശര്‍ക്കര എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം.

ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താന്‍ ശര്‍ക്കര സഹായിക്കുന്നു. ഇരുമ്പിന്റെ അംശം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലാണ് ശര്‍ക്കര നിര്‍മ്മിച്ചിരിക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അഭാവത്തെ അനീമിയ എന്ന് വിളിക്കുന്നു, ഇത് ഓക്സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ കഴിവ് കുറയ്ക്കുന്നു.

പിത്ത സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സവിശേഷതകള്‍ വഴി വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ശര്‍ക്കര സഹായിക്കുന്നു. രസായന (പുനരുജ്ജീവനം) ഗുണങ്ങളിലൂടെ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും. വിളര്‍ച്ചയെ ചെറുക്കാന്‍ ദിവസവും ഒരു ടേബിള്‍ സ്പൂണ്‍ പൊടിച്ച ശര്‍ക്കര അല്ലെങ്കില്‍ ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കാം.

നിങ്ങള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍, ഒരു ശര്‍ക്കര കഷ്ണം കഴിക്കുന്നത് നിങ്ങള്‍ക്ക് ഉടനടി ഊര്‍ജ്ജം നല്‍കും. പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ശര്‍ക്കര ശരീരം ക്രമേണ ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നതാണ്, അതായത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയരുകയില്ല. ശര്‍ക്കരയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാന്‍ ഇതിന് കഴിയും.

ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments