Monday, August 24, 2026
Homeഅമേരിക്കസസ്ക്കച്ചവനിലെ റെജൈനയിലെ "അക്ഷരം" മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു.

സസ്ക്കച്ചവനിലെ റെജൈനയിലെ “അക്ഷരം” മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു.

ജോസഫ് ജോൺ കാൽഗറി 

റെജൈന: സസ്ക്കച്ചവൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ലാംഗ്വേജസ് (SAIL) ഓട് ഒപ്പം ചേർന്നു കൊണ്ട് സസ്ക്കച്ചവനിലെ റെജൈന മലയാളി അസോസിയേഷന്റെ മേൽനോട്ടത്തിൽ ഉള്ള മലയാളം ഭാഷ പഠന സ്കൂൾ “അക്ഷരം” ഫെബ്രുവരി 1ന് അന്താരാഷ്ട്ര ഭാഷ ദിനമായി ആചരിച്ചു.

വിദ്യാർത്ഥികളുടെ പ്രസംഗം, കവിത പാരായണം, മലയാളം ഭാഷയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റർ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടൂ. ഒപ്പം അക്ഷരം മലയാളം വിദ്യാലയത്തിന്റെ മുൻ അദ്ധ്യാപകരെ ആദരിച്ചു.

വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ കാനഡ കോ-ഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി, റെജൈന മലയാളി അസോസിയേഷൻ സെക്രട്ടറി അരുൺ എബ്രഹാം, ഡയറക്റ്റർമാരായ രാകേഷ് രാമസ്വാമി, ദേവിക കിരൺ എന്നിവർ സന്ദേശം നൽകി. അക്ഷരം മലയാളം സ്കൂൾ അധ്യാപികയായ ബീന എബ്രഹാം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

റെജൈനയിൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 306 715 3982 എന്ന നമ്പരിൽ രാകേഷ് രാമസ്വാമിയുമായി ബന്ധപ്പെടാവുന്നതാണ് .

വാർത്ത: ജോസഫ് ജോൺ കാൽഗറി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ