Tuesday, November 17, 2026
Homeകേരളംസ്വർണക്കവർച്ച കേസ്; വയനാട്ടിൽ നിന്ന് പിടിയിലായ ആറുപേരെയും ഉടൻ തിരുവനന്തപുരത്തെത്തിക്കും

സ്വർണക്കവർച്ച കേസ്; വയനാട്ടിൽ നിന്ന് പിടിയിലായ ആറുപേരെയും ഉടൻ തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം : സ്വർണ ചാലക്കവർച്ച കേസിൽ പിടിയിലായ ആറുപേരെ വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതികൾ വയനാട്ടിൽ നിന്നാണ് പിടിയിലായത്. ഇവർക്ക് സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കും ഇപ്പോൾ ബെംഗളൂരുവിലേക്കും കടന്ന സംഘത്തെ പൊലീസ് പിന്തുടർന്നാണ് വലയിലാക്കിയത്.തിരുവനന്തപുരം സ്വദേശിയും എറണാകുളത്ത് താമസക്കാരനുമായ അനിൽ, ആൻ്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ്, പിടിയിലായവരിൽ പ്രധാനികൾ.

കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടെന്നും വാഹനത്തിൽ നിന്ന് ഒരു സ്വർണ ബാറും പിടിച്ചെടുത്തു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന XUV വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനിലിൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. വാഹനം പോലീസ് വിശദമായി പരിശോധിച്ചു.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസിൻ്റെ നിഗമനം.

കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറിയുമായി അടുത്ത ബന്ധമുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്ന രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നും ചോദ്യം ചെയ്യാനായി ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. കവർച്ച സംഘത്തിന് സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അരുൺ ബി. കൃഷ്ണ അറിയിച്ചു. വയനാട്ടിൽ നിന്ന് പിടിയിലായ പ്രതികളെ ഉടൻ തന്നെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലേക്ക് എത്തിക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ