കൊല്ലം: നീണ്ടകര സ്വദേശിനിയെ വിദേശത്ത് വെച്ച് ക്രൂരമർദനത്തിനിരയാക്കിയ ഭർത്താവ് ചവറ പരിമണം സ്വദേശി നന്ദു ഗണേഷ് (29) ആണ് പിടിയിലായത്. വിദേശത്ത് നിന്ന് എത്തിയ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ചവറ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നന്ദു ഗണേഷിനൊപ്പം വിദേശത്തായിരുന്നു ഭാര്യ. എന്നാൽ അവിടെ വെച്ച് ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ നന്ദു ഗണേഷ് തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഭീഷണിപ്പെടുത്തി ചെയ്യാത്ത കാര്യങ്ങൾ ആ റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
കൊല്ലം നീണ്ടകര സ്വദേശിയായ സ്ത്രീയുമായി ബന്ധപ്പെട്ട സ്ത്രീധന പീഡന, പീഡന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുമ്പോൾ ഭർത്താവ് തന്നെ ക്രൂരമായി ആക്രമിച്ചതായി യുവതി പരാതിപ്പെട്ടു. പ്രതി കൊല്ലം ചവറയിലെ പരിമനം സ്വദേശിയായ നന്ദു ഗണേഷ് (29) ആണെന്ന് തിരിച്ചറിഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഇയാളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.



