ന്യൂഡൽഹി : ന്യൂഡൽഹിയിൽ വായുമലിനീകരണം അതീവ മോശമായി തുടരുന്നു. രണ്ടാഴ്ചയായി എക്യുഐ ‘അതീവ മോശം’ വിഭാഗത്തിലാണ്. 367 ആണ് ഇന്നലെ രേഖപ്പെടുത്തിയ എക്യുഐ. അതേസമയം ഞായർ, തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഡൽഹി നിവാസികൾ.
വായുമലിനീകരണം കുറയുന്നത് ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാർ ക്രിയാത്മകമായ നടപടികളെടുക്കാത്തതിൻ്റെ രോഷം ശക്തമാണ്. അപകടകാരികളായ പിഎം 2.5, പിഎം 10 കണികകളാണ് വായു മലിനീകരണം രൂക്ഷമാക്കുന്നത്. വെള്ളിയാഴചത്തെ അപേക്ഷിച്ച് എക്യുഐയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എക്യുഐ അതീവ മോശം വിഭാഗത്തിൽ നിന്നും താഴേക്ക് പോകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.



