ആലപ്പുഴ മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ്. ബെംഗളൂരുവിലെ സോലദേവനഹള്ളിയിലുള്ള ആചാര്യ കോളേജിൽ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു ആദർശ്.
പഠനം പൂർത്തിയാക്കി നല്ലൊരു ഭാവി സ്വപ്നം കണ്ടിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗവാർത്ത കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ജീവിതത്തിലെ ഏറെ പ്രതീക്ഷകൾ ബാക്കിയാക്കി ആദർശ് വിടപറഞ്ഞത് പ്രിയപ്പെട്ടവർക്ക് വലിയ ആഘാതമായി.
വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃ*ത ദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മനോജ്കുമാറിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനിയായ അമൃത സഹോദരിയാണ്..



