Tuesday, November 10, 2026
Homeകേരളംകൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി; ദേവരഥ സംഗമം 16ന്

കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി; ദേവരഥ സംഗമം 16ന്

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. ഇനിയുള്ള പത്ത് നാൾ കൽപ്പാത്തിയ്ക്ക് ഉത്സവത്തിൻ്റേതാണ്. നവംബർ 14, 15, 16 തീയതികളിലാണ് രഥോത്സവം നടക്കുക. 16 നാണ് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം . രഥോത്സവാഘോഷങ്ങളിൽ പങ്കെടുക്കാനായി നിരവധി പേരാണ് കൽപ്പാത്തിയിലേക്ക് എത്തിച്ചേരുക

പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11:30നും 11:45 നുമിടയിലായിരുന്നു കൊടിയേറ്റം.

അഞ്ചാംദിനം അർധരാത്രിയിൽ നടക്കുന്ന ദേവതാ സംഗമം സവിശേഷമാണ്. 12 നാണ് അഞ്ചാംതിരുനാൾ ആഘോഷം. ക്ഷേത്രങ്ങളിൽനിന്നുള്ള അലങ്കരിച്ച അഞ്ച് ചെറുരഥങ്ങളിൽ ഗ്രാമവീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപ്പാത്തി ജങ്ഷനിൽ രാത്രി 11:30 മുതൽ 12:30 വരെ സംഗമിക്കും. ദേവതാസംഗമസ്ഥാനത്ത് vfjbOf കലാകാരന്മാർ അണിനിരക്കുന്ന നാഗസ്വര, തകിൽ മേളവും ചെണ്ടമേളവും അരങ്ങേറും.

ജനത്തിരക്ക് പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ പോലീസിനെയും സിവിൽ ഡിഫൻസ് സേനയെയും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകളും ഫസ്റ്റ് എയ്ഡ് സ്റ്റാൻഡുകളും മൂന്ന് ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മൂന്ന് ആംബുലൻസുകൾ എപ്പോഴും ‘സ്റ്റാൻഡ് ബൈ’ ആയി നിലയുറപ്പിക്കും. തീർഥാടകർക്കായി ആവശ്യത്തിന് ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.

ഉത്സവത്തിൻ്റെ പ്രധാന ആകർഷണമായ രഥങ്ങളുടെ സുരക്ഷ കൃത്യമായി ഉറപ്പുവരുത്തുന്നതിനായി നവംബർ 11, 12 തീയതികളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഥങ്ങളുടെ പരിശോധന നടത്തും. ഉത്സവ ദിനങ്ങളിൽ കുടിവെള്ള ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷ കർശനമാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്

മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അപകടസാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ താഴ്ന്നുകിടക്കുന്ന ലൈനുകൾ ഉടൻ നീക്കം ചെയ്യാനും പ്രദേശത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ നിർദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ