Tuesday, November 10, 2026
Homeകേരളംആർ.സി.സി.യിൽ ചികിത്സാപ്പിഴവെന്ന് പരാതി; കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞ് അത്യാസന്ന നിലയിലായ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ആർ.സി.സി.യിൽ ചികിത്സാപ്പിഴവെന്ന് പരാതി; കീമോതെറാപ്പിക്ക് എത്തിച്ച കുഞ്ഞ് അത്യാസന്ന നിലയിലായ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻ്ററിലെ ചികിത്സ പിഴവ് പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. രക്താർബുദം ബാധിച്ച ഒൻപത് മാസം പ്രായമായ കുഞ്ഞ് ചികിത്സ പിഴവ് കാരണം അത്യസന്ന നിലയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്.

വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. സമഗ്ര അന്വേഷണം നടത്തി ഗുരുതരമായ ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം.അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം തയ്യാറാക്കി ഡി എം ഇക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.

ലുക്കിമിയ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കീമോ തെറാപ്പിക്കാണ് ആർസിസിയിൽ കുഞ്ഞുമായി കുടുംബം എത്തുന്നത്. ആശുപത്രിയിലെ സ്റ്റാഫുകളുടെ അശ്രദ്ധ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി വഷളാക്കിയെന്ന് മാതാപിതാക്കൾ പറയുന്നു. അണുവിമുക്തമാക്കാതെ ക്യാനുലയിട്ടെന്നും, തുടർന്ന് നീരുവച്ച കയ്യിൽ തന്നെ രക്തസമ്മർദ്ദ പരിശോധന നടത്തിയെന്നും ആക്ഷേപമുണ്ട്. പിന്നീട് ആർസിസി ഡയറക്ടർക്ക് പിതാവ് വിഷ്ണു വിജയൻ പരാതി നൽകിയതോടെയാണ് ഡോക്ടർമാരുടെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നത്. കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കാൻ 9 ദിവസത്തെ കാലതാമസമുണ്ടായെന്നും പരാതിയുണ്ട്.

റീജിയണൽ ക്യാൻസർ സെൻ്ററിലെ സ്റ്റാഫുമാരുടെ അശ്രദ്ധയാണ് ആരോഗ്യസ്ഥിതി വഷളാകാനുള്ള കാരണമെന്ന സൂചനയാണ് പാത്തോളജി റിപ്പോർട്ടിലുള്ളത്. കുഞ്ഞിൻ്റെ കൈയിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചു, രക്തകോശങ്ങളെ ബാധിച്ചു, പിന്നീട് അണുബാധയായി.ഇടത് കൈയിലെ തൊലിയിൽ വ്രണം രൂപപ്പെട്ടു തുടങ്ങിയ വിവരങ്ങളും ഗുരുതര പിഴവ് വ്യക്തമാക്കുന്നു. കുഞ്ഞിൻ്റെ മാതാപിതാക്കൾ അണുവിമുക്തമാക്കാതെ ക്യാനുലയിട്ടത് കുഞ്ഞിൻ്റെ ജീവൻ അപകടത്തിൽപ്പെടാനുള്ള കാരണമായി കഴിഞ്ഞദിവസം തന്നെ പരാതി ഉന്നയിച്ചിരുന്നു.

ക്യാനുലയിട്ട് നീർ വച്ചതിന് പുറമേ രക്തസമ്മർദ്ദ പരിശോധനയും സ്ഥിതി വഷളാക്കിയതായി ആക്ഷേപം . ഇത് ശരിവെക്കുന്നതാണ് കുഞ്ഞിന് കഴിഞ്ഞ ദിവസം നടത്തിയ പാത്തോളജി ലാബ് റിപ്പോർട്ട്. ലുക്കീമിയ കാരണമുള്ള മെഡിക്കൽ കണ്ടീഷനാണോയെന്ന് പരിശോധിക്കുന്നതായി ആർസിസി ഡയറക്ടറുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ചികിത്സ പിഴവ് പരാതിയിൽ ആഭ്യന്തര അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ