Friday, November 6, 2026
Homeകേരളംഅമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' ട്രെയിലർ പുറത്തിറങ്ങി

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്തിറങ്ങി

അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്തിറങ്ങി. ഒരു പക്കാ അമൽ നീരദ് ചിത്രം തന്നെ ആയിരിക്കും ബാച്ച്‌ലർ പാർട്ടി Deux എന്നത് ട്രൈലെർ വ്യക്തമാകുന്നുണ്ട്. സിനിമയിലെ ഒരൂ താരങ്ങളെയും സ്റ്റൈലിഷ് ലുക്കിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അമ്പരപ്പിക്കുന്ന സംഘടന രംഗങ്ങളും കിടിലൻ ബി ജി എം നിറഞ്ഞു ഒരു അടിപൊളി ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്

റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. 2012-ലെ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ നസ്‌ലിന് പുറമേ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍, രജിഷ വിജയന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.

മലയാള സിനിമാ പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയാണ് അമല്‍ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്ലര്‍ പാര്‍ട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, കലാഭവന്‍ മാണി, റഹ്‌മാന്‍, ഇന്ദ്രജിത്ത്, വിനായകന്‍, പൃഥ്വിരാജ്, നിത്യ മേനോന്‍, രമ്യ നമ്പീശന്‍ തുടങ്ങീ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്ലൈനോടെ പുതിയ ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും, അന്‍വര്‍ റഷീദും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

അതേസമയം ബൊഗൈന്‍വില്ലയാണ് അമല്‍ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ