Wednesday, November 4, 2026
Homeകേരളം70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ.

70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ.

കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണ 70 രൂപ വിലക്കുറവിൽ ലഭിക്കും. നവംബർ 1 മുതൽ 7 വരെയാണ് ഓഫർ.

മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ 7% വിലക്കുറവ് ലഭിക്കും. ശബരി പായസമിക്സിന് നവംബർ 1 മുതൽ 30 വരെ 10% വിലക്കുറവും ലഭ്യമാക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടായിരിക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ