Tuesday, November 3, 2026
Homeഅമേരിക്കകൂട്ടക്കുഴിമാടം ഒരുക്കാൻ യുഎസ് സൈനികർക്ക് പരിശീലനം; 1950നു ശേഷം ആദ്യം; ഇറാനിൽ വൻ സൈനിക നടപടി

കൂട്ടക്കുഴിമാടം ഒരുക്കാൻ യുഎസ് സൈനികർക്ക് പരിശീലനം; 1950നു ശേഷം ആദ്യം; ഇറാനിൽ വൻ സൈനിക നടപടി

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പ്രത്യേക പരിശീലനവുമായി യു.എസ് സൈന്യം. 1950-53 കാലഘട്ടത്തിലെ കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് യു.എസ് സൈന്യം ഇത്രയും വലിയ തോതിൽ താത്കാലിക കൂട്ടക്കുഴിമാടങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം നടത്തുന്നത്.

നോർത്ത് കരോളിനയിൽ നടന്ന പരിശീലനത്തിൽ ആയുധങ്ങളും ബുൾഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തിൽ അതിവേഗം കുഴികൾ നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികർ പരിശീലിച്ചതായാണ് റിപ്പോർട്ടുകൾ. ഭാവിയിൽ വലിയതോതിൽ സൈനികർ കൊല്ലപ്പെടാനിടയുള്ള യുദ്ധസാഹചര്യം മുന്നിൽക്കണ്ടാണ് നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബർ മൂന്നിന്റെ യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ പുതിയ സൈനികനടപടിക്കിറങ്ങുമെന്ന് യു.എസ് സൂചിപ്പിച്ച സാഹചര്യത്തിലാണ് യു.എസ് സൈന്യത്തിന്‍റെ നീക്കം. മുൻകാലങ്ങളിൽ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സൈനികർ കൊല്ലപ്പെടുമ്പോൾ മൃതദേഹങ്ങൾ ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന രീതിയായിരുന്നു യുഎസ് ആർമി സ്വീകരിച്ചിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായാൽ ഏറ്റുമുട്ടലുകളിൽ വലിയ അളവിൽ ജീവനപായം സംഭവിച്ചാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടാണ് താത്കാലിക കൂട്ടക്കുഴിമാടങ്ങൾ ഒരുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി യു.എസ് സൈനിക പുരോഹിതന്മാർക്കും ആത്മീയ മേഖലയിലുള്ള ജീവനക്കാർക്കും ഇത്തരം താത്കാലിക കൂട്ടക്കുഴിമാടങ്ങളിൽ നടത്തേണ്ട മതപരമായ ചടങ്ങുകളെക്കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്.

തുടക്കത്തിൽ 3 മണിക്കൂറിൽ 10 മൃതദേഹങ്ങൾ മറവുചെയ്യാനുള്ള കുഴികളാണ് നിർമ്മിച്ചതെങ്കിൽ, ബുൾഡോസറുകൾ ഉപയോഗിച്ച് ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് 20 മൃതദേഹങ്ങൾ വരെ കുഴിച്ചിടാനുള്ള സൌകര്യം ഒരുക്കാനും ദിനംപ്രതി 2,400 മൃതദേഹങ്ങൾ വരെ മറവുചെയ്യാനും കഴിയും വിധമാണ് പരിശീലനം നടത്തിയത്.

ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ പോരാട്ടങ്ങളെ അഭിമുഖീകരിക്കാനും മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താനും വേണ്ടിയാണ് യു.എസ് പ്രതിരോധ വിഭാഗം ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ