ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിൻ്റെ രാം ലീല മൈതാനിയിലേക്കുള്ള ചലോ ഡൽഹി മാർച്ച് ഇന്ന്. 10 ലക്ഷം പേരെ അണിനിരത്തി മാർച്ച് സംഘടിപ്പിക്കും എന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഉച്ചക്ക് 12 മണിക്ക് ഡൽഹി കോനാട്ട് പ്ലേസിലെ മിൻ്റോ റോഡിൽ നിന്ന് മാർച്ച് റാം ലീല മൈതാനിയിലേക്ക് നീങ്ങും. എസ്എഫ്ഐഐ രാവിലെ 8 മണിക്ക് സിപിഐഎം 10 മണിക്കും രാം ലീല മൈതാനിയിലേക്ക് മാർച്ച് നടത്തും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത് .
കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. സമഗ്രർ പട്ടിക പരിഷ്കരണം മറവിപ്പിക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ വോട്ട് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ മുന്നണി സംഘടിപ്പിക്കുന്നത്. ചലോ മഹാറാലി. തുറന്ന ബസുകളിൽ മിൻ്റോ റോഡിലേക്ക് എത്തുന്ന രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പ്രതിഷേധ വേദിയായ രാംലീല മൈതാനത്തേക്ക് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
1.5 കിലോമീറ്റർ ആണ് പദയാത്രയായി പിന്നിടുക. എന്നാൽ പ്രധാനവേദിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് പൊലീസ് അനുമതിയില്ല. പ്രതിഷേധ വേദിയ്ക്ക് ചുറ്റും പതിനാല് സോണുകളായി തിരിച്ച് 3500 പോലീസുകാരെ വിന്യസിക്കും. 200 മുതൽ 250 വരെ AI ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ കേന്ദ്ര സേനയും കളത്തിലിറങ്ങും. രാംലീല മൈതാനത്ത് പത്ത് കമ്പനി CRPF സംഘവുമുണ്ടാകും.
പത്തുലക്ഷത്തിലധികം ആളുകൾ പരിപാടിക്കെത്തുമെന്ന് വിലയിരുത്തൽ. തിരക്ക് കണക്കിലെടുത്ത് രാവിലെ പത്ത് മണിമുതൽ അഞ്ച് മണിവരെ കൂടാതെ ഓൾഡ് ഡൽഹിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ത്യാ സഖ്യ കക്ഷികൾക്ക് പുറമെ സിജെപിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യവാരം വോട്ട് കൊള്ളയുടെ തെളിവുകൾ സമർപ്പിക്കാൻ ഇന്ത്യാ സഖ്യ നേതാക്കൾ വീണ്ടും രാഷ്ട്രപതി ദ്രൗപതി മുർമുവിനേ കാണാനും സമയം തേടും.



