Saturday, November 7, 2026
Homeകേരളംപ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് മരിച്ച രണ്ടാർ സ്വദേശി സുമതിയുടെ (72) കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിട്ടു. മരിച്ച സുമതിയുടെ നിയമപരമായ അവകാശികളായ മക്കൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽകണമെന്നാണ് ഉത്തരവ്.

എന്നാൽ, അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്തയാളായതിനാൽ, ഇൻഷുറൻസ് കമ്പനി തുക ആദ്യം പരാതിക്കാർക്ക് നൽകുകയും പിന്നീട് വാഹന ഉടമയിൽനിന്ന് ഇൻഷുറൻസ് കമ്പനി തുക ഈടാക്കണമെന്നാണ് കോടതി ഉത്തരവ്. 11,02,000 രൂപയും അതിന് 8 ശതമാനം പലിശയും കോടതി ചെലവുകളും ഉൾപ്പെടെ ഏകദേശം 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. മരിച്ച സുമതിയുടെ മക്കളായ ബിനു, ബിനിത ബബിത എന്നിവർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

2024 ജൂലൈ 12-ന് രാവിലെ 9.30-ഓടെ മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സുമതിയെ KL 44 E 7473 നമ്പർ മോട്ടോർസൈക്കിൾ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുമതി മരിച്ചു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശിയുടെ മകനായ 17 കാരനായിരുന്നു വാഹനം ഓടിച്ചത്.

17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അലിയാറാണ് വാഹനത്തിൻ്റെ യഥാർത്ഥ ഉടമ. വാഹനം വിറ്റിരുന്നെങ്കിലും ഉടമയുടെ പേര് മാറ്റിയിരുന്നില്ല. അതിനാലാണ് യഥാർത്ഥ ഉടമ 14 ലക്ഷം അടക്കേണ്ടി വരുന്നത്. നഷ്ടപരിഹാര കേസ്സിൽ സുമതിയുടെ കുടുംബത്തിന് വേണ്ടി അഡ്വ എൻ പി തങ്കച്ചനാണ് ഹാജരായത്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ