Saturday, November 7, 2026
Homeകേരളംമീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് പ്രിൻസിപ്പലിനെ മാറ്റിയത്. വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൂടാതെ, സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് മാറ്റാനും നിർദ്ദേശം നൽകിയിട്ടുണ്ട്. [10:10 വിനോദയാത്ര ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ആര്‍ആര്‍ഡിയിൽ നിന്ന് അനുമതി തേടിയില്ലെന്നും മൂന്നുദിവസം നടത്തേണ്ട യാത്ര 5 ദിവസം വരെ നീട്ടിയെന്നും പറയുന്നു.

വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ രം​ഗത്തെത്തിയിരുന്നു. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ പൊലീസിൽ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായി. എങ്കിലും ഞാൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവർക്ക് അത്രയേ അറിവുള്ളൂ. എന്റെ സത്യസന്ധത തെളിയിക്കാനാണ് ഇന്നലെ വന്നത്. എന്നാൽ ഇന്നലെ വന്നവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. എനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികൾ ഒന്നുമില്ലാത്തതിനാൽ ഞാൻ യാതൊരുവിധ പരിശോധനകൾക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. എന്നാൽ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ